നെറ്റ്ഫ്ലിക്സ് 'കാണാന്‍' ഇനി ഉയര്‍ന്ന തുക മുടക്കണം; നിരക്ക് വര്‍ദ്ധിപ്പിച്ച് കമ്പനി
സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് നിരക്കുകളില്‍ വര്‍ദ്ധനക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കമ്പനി ഈ വര്‍ഷത്തിന്റെ അവസാനമോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യമോ ആയിരിക്കും തങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകളില്‍ വര്‍ദ്ധനവ് വരുത്തുക.ആദ്യം കാനഡ, യുഎസ്എ മുതലായ വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലായിരിക്കും നെറ്റ്ഫ്ലിക്സ്സിന്റെ നിരക്കുകളില്‍ വര്‍ദ്ധനവ് സംഭവിക്കുക.
പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും നിരക്ക് വര്‍ദ്ധനവ് ബാധകമാവും. എന്നാല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ദ്ധനവ് ബാധകമാകുമോ എന്ന കാര്യത്തില്‍ സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ടുകളൊന്നും ഇതുവരേക്കും പുറത്ത് വന്നിട്ടില്ല. അടുത്തിടെ പാസ്‌വേര്‍ഡ് പങ്കിട്ട് ഉപയോഗിക്കുന്ന രീതി നെറ്റ്ഫഌക്‌സ് അവസാനിപ്പിച്ചിരുന്നു. ഇതോടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഏകദേശം 8 ശതമാനത്തോളം വര്‍ദ്ധനവാണ്നെറ്റ്ഫ്ലിക്സിന് ഉണ്ടായിരിക്കുന്നത്.
Content Highlights:netflix subscibtion rate maybe increased
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."