HOME
DETAILS

ഐ.സി.എച്ച്.ആര്‍ നിഘണ്ടു; മലബാര്‍ സമരനായകരുടെ പേര് നീക്കം ചെയ്യുന്നതിനെതിരേ വ്യാപക പ്രതിഷേധം

  
backup
August 24 2021 | 03:08 AM

46356315443462-2
 
രാഷ്ട്രീയ പ്രേരിതമെന്ന് ഡോ. എം.ജി.എസ്
 
സ്വന്തം ലേഖകന്‍
കോഴിക്കോട്: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച് (ഐ.സി.എച്ച്.ആര്‍) പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്നും മലബാര്‍ സമരനായകരുടെ പേരും വിശദാംശങ്ങളും ഒഴിവാക്കാനുള്ള നീക്കത്തിനെതിരേ വ്യാപക പ്രതിഷേധം. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ ഉള്‍പ്പെടെ 387 രക്തസാക്ഷികളെ ഒഴിവാക്കാനുള്ള നീക്കമാണ് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയത്.
ഐ.സി.എച്ച്.ആര്‍ മുന്‍ ചെയര്‍മാനും പ്രശസ്ത ചരിത്രകാരനുമായ ഡോ. എം.ജി.എസ് നാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ രംഗത്തുവന്നു. രക്തസാക്ഷികളുടെ പട്ടിക പുതുക്കിയ നടപടി ശരിയല്ലെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും എം.ജി.എസ് പറഞ്ഞു.
 
മലപ്പുറം: മലബാര്‍ സമരത്തിലെ രക്തസാക്ഷികള്‍ രാജ്യത്തിന്റെ സ്വതന്ത്ര്യത്തിനു വേണ്ടി പോരാടിയവരാണെന്നും അവരോട് നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുതെന്നും മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സ്വത്തും സമ്പാദ്യവുമെല്ലാം രാജ്യത്തിനുവേണ്ടി സമര്‍പ്പിക്കുകയായിരുന്നു അവര്‍ ചെയ്തത്. മലബാര്‍ സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്ന് ചരിത്ര പണ്ഡിതന്‍മാരെല്ലാവരും സമ്മതിച്ച കാര്യമാണ്. എന്നാല്‍ ചരിത്രത്തെ വക്രീകരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഈ നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം. വക്രീകരിച്ചാലും ചരിത്രം ചരിത്രമായി തന്നെ നിലനില്‍ക്കുമെന്നും സാദിഖലി തങ്ങള്‍ മാധ്യമങ്ങളോടു പറഞ്ഞു.
'കണ്ടെത്തല്‍' 
 
ബ്രിട്ടീഷുകാരുടെ പച്ചനുണകള്‍:
ടി.എന്‍ പ്രതാപന്‍
 
കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് നേതാവ് രാം മാധവ് കേരളത്തില്‍ വന്നുപറഞ്ഞതും കുറച്ചുകാലമായി സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്നതും ആദ്യകാലങ്ങളില്‍ ബ്രിട്ടീഷുകാര്‍ പറഞ്ഞുപരത്തിയതുമായ പച്ചനുണകളാണ് ഇപ്പോള്‍ ഐ.സി.എച്ച്.ആറിന്റെ കണ്ടെത്തലെന്ന് ടി.എന്‍ പ്രതാപന്‍ എം.പി പറഞ്ഞു. ബ്രിട്ടീഷുകാരന്റെ അച്ചാരം വാങ്ങി രാജ്യത്തെ ഒറ്റുകൊടുത്ത, മഹാത്മാ ഗാന്ധിയെ കൊന്ന സംഘ്പരിവാരുകാരുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് കുഞ്ഞാലി മരക്കാര്‍ മുതല്‍, ടിപ്പു സുല്‍ത്താന്‍ അടക്കം വാരിയന്‍കുന്നന്‍ വരെയുള്ള ഒരു പോരാളിക്കും ആവശ്യമില്ലെന്നും പ്രതാപന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 
 
ചരിത്രത്തെ തലകീഴായി നിര്‍ത്താനുള്ള ശ്രമം: കുഞ്ഞാലിക്കുട്ടി
 
ചരിത്ര സത്യങ്ങളെ വളച്ചൊടിച്ച് തലകീഴായി നിര്‍ത്താനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. ലോകപ്രസിദ്ധമായ ചരിത്രങ്ങളെപ്പോലും അവര്‍ വളച്ചൊടിക്കുകയാണ്. ഇത് ലോകം അംഗീകരിക്കില്ല. മലബാര്‍ സമര രക്തസാക്ഷികളുടെ മഹത്വം മനസിലാക്കാന്‍ അവര്‍ക്കാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 
നാടിന്റെ 
ധീരസന്താനങ്ങളോടുള്ള അനാദരവ്: സമദാനി 
 
കോഴിക്കോട്: സ്വാതന്ത്ര്യസമരത്തിന്റെ അവിഭാജ്യമായ അധ്യായങ്ങളില്‍പ്പെടുന്ന മലബാര്‍ സമരത്തിലെ പോരാളികളെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനം ചരിത്ര വസ്തുതകളെ നിരാകരിക്കുന്നതും നാടിനുവേണ്ടി പോരാടിയ ധീര സന്താനങ്ങളോടുള്ള അനാദരവുമാണെന്ന് ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. അപലപനീയമായ ഈ തീരുമാനം തിരുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. മലബാര്‍ സമര ചരിത്രത്തെ മാത്രമല്ല അതടങ്ങുന്ന ആകെ സ്വാതന്ത്ര്യസമര ചരിത്രത്തെ വളച്ചൊടിക്കുന്ന സമീപനത്തിന്റെ ഭാഗമായ ഈ തീരുമാനം ചരിത്രസത്യത്തെ തലകീഴാക്കി പിടിക്കുന്ന പ്രതിലോമപരമായ നീക്കമാണെന്നും സമദാനി പറഞ്ഞു. 
 
ഒറ്റുകാരുടെ പേരുകള്‍
 'പാദസേവാ വോള്യത്തില്‍' 
വന്നേക്കാം:
സത്താര്‍ പന്തല്ലൂര്‍
 
കോഴിക്കോട്: സംഘ്പരിവാറുകാരാല്‍ കുത്തിനിറക്കപ്പെട്ട ഐ.സി.എച്ച്.ആര്‍ ഇങ്ങനെ വെട്ടിനിരത്താന്‍ തുടങ്ങിയാല്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യസമരം തന്നെ നടന്നിട്ടില്ലെന്ന് വരുമോയെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. അന്തമാന്‍ ജയിലില്‍ വച്ച് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്തതു മുതല്‍ ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുത്ത മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ പേര് വരെ നിഘണ്ടുവിന്റെ പുതിയ 'പാദസേവാ വോള്യത്തില്‍' വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.
 
മലബാര്‍ പോരാട്ടങ്ങള്‍ വിസ്മരിക്കാനാകാത്ത അധ്യായം: 
പി.എം.എ സലാം
 
മലപ്പുറം: രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത അധ്യായമാണ് മലബാര്‍ കേന്ദ്രീകരിച്ച് നടന്ന പോരാട്ടങ്ങളെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ മലബാറിലെ മാപ്പിളമാര്‍ നടത്തിയ ധീരോദാത്തമായ പോരാട്ടങ്ങള്‍ക്ക് കാലവും ചരിത്രവും സാക്ഷിയാണ്. പുതിയ കാലക്രമത്തില്‍ ഫാസിസ്റ്റുകള്‍ നടത്തുന്ന ചരിത്രാധിനിവേശം മാപ്പര്‍ഹിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
 
തീരുമാനം ഉടന്‍ 
പിന്‍വലിക്കുക: എന്‍.വൈ.എല്‍ 
 
കോഴിക്കോട്: വാരിയന്‍ കുന്നന്‍, ആലി മുസ്‌ലിയാര്‍ തുടങ്ങി 387 പേരുകള്‍ രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പിന്‍മാറണമെന്ന് നാഷനല്‍ യൂത്ത് ലീഗ് കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ കരുവന്‍തിരുത്തി അധ്യക്ഷനായി. 
ഹിന്ദുത്വ അജന്‍ഡയുടെ ഭാഗം: പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്: ചരിത്രത്തെ തിരുത്തിയെഴുതിയും ഭരണഘടനയെ തള്ളിപ്പറഞ്ഞും ഹിന്ദുത്വരാഷ്ട്ര നിര്‍മിതിയിലേക്കുള്ള വഴിയൊരുക്കുകയാണ് ആര്‍.എസ്.എസും ബി.ജെ.പിയുമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് സി. അബ്ദുല്‍ ഹമീദ് പറഞ്ഞു. മലബാര്‍ സമര പോരാളികളെ അവഹേളിക്കാനുള്ള ഇത്തരം ശ്രമങ്ങളെ അംഗീകരിക്കാനാവില്ല. സംഘ്പരിവാര്‍ മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമായ ഈ നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
 
വംശീയ അജന്‍ഡ: 
എസ്.ഐ.ഒ
 
കോഴിക്കോട്: സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്നും മലബാര്‍ സമരനായകരുടെ പേര് ഒഴിവാക്കാനുള്ള ശ്രമം സംഘ്പരിവാറിന്റെ ഹിന്ദുത്വ വംശീയ അജന്‍ഡയാണെന്ന് എസ്.ഐ.ഒ. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഇ.എം അംജദ് അലി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍, സെക്രട്ടറിമാരായ സഈദ് കടമേരി, ഷമീര്‍ ബാബു, അബ്ദുല്‍ ജബ്ബാര്‍, സി.എസ് ഷാഹിന്‍, വാഹിദ് ചുള്ളിപ്പാറ, റഷാദ് വി.പി, ഷറഫുദ്ദീന്‍ നദ്‌വി, തശ്‌രീഫ് കെ.പി,നിയാസ് വേളം സംസാരിച്ചു.
 
ഫാസിസം: 
ഹുസൈന്‍ രണ്ടത്താണി
 
മലപ്പുറം: മലബാര്‍ സമര നേതാക്കളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ ഉള്‍പ്പെടെ 387 രക്തസാക്ഷികളുടെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമം ഫാസിസമാണ്. ആര്‍.എസ്.എസിന്റെ നിര്‍ദേശമാണ് നടപ്പാക്കുന്നതെന്നും അതുകൊണ്ട് മായ്ക്കാന്‍ കഴിയുന്നതല്ല അവരുടെ മഹത്വമെന്നും അദ്ദേഹം പറഞ്ഞു.
 
സമരത്തെ 
വക്രീകരിക്കാന്‍ ശ്രമം: 
എ.പി അനില്‍കുമാര്‍ 
 
സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി തന്നെയാണ് മലബാര്‍ സമരം. ഇത് ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടതാണ്. ഇതിനെ നിരാകരിക്കുന്നവര്‍ ദേശീയതയെയാണ് അവഹേളിക്കുന്നത്. മഞ്ചേരിയില്‍ നടന്ന കോണ്‍ഗ്രസ് സമരത്തില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പങ്കെടുത്തിട്ടുണ്ട്. കുടിയാന്മാര്‍ക്ക് അവകാശങ്ങള്‍ക്ക് വേണ്ടി അദ്ദേഹം നിലകൊണ്ടു. സമരത്തെ വക്രീകരിച്ച് കാണാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അല്‍ സീബ് സ്ട്രീറ്റില്‍ ഞായറാഴ്ച വരെ ഗതാഗത നിയന്ത്രണം

oman
  •  24 days ago
No Image

ശബരിമല സുവര്‍ണാവസരമെന്ന പ്രസംഗം: പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കി

Kerala
  •  24 days ago
No Image

രാജ്യത്താദ്യമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി സ്‌പോര്‍ട്‌സ് ലീഗുമായി കേരളം; ലോഗോ പ്രകാശനം ചെയ്തു

Kerala
  •  24 days ago
No Image

സെക്രട്ടറിയേറ്റ് ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി; ജീവനക്കാരിക്ക് ഗുരുതരപരുക്ക്

Kerala
  •  24 days ago
No Image

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ല; പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  24 days ago
No Image

അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി: രാഹുല്‍ഗാന്ധി

National
  •  24 days ago
No Image

പ്രവാസി ഉടമകൾക്ക് സ്വന്തം സ്ഥാപനങ്ങളിൽ മാനേജിങ് പാർട്ടണർ പദവി വഹിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

Kuwait
  •  24 days ago
No Image

കൊച്ചിയില്‍ കോളജ് ജപ്തി ചെയ്യാനെത്തി ബാങ്ക്; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍, നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Kerala
  •  24 days ago
No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  24 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  24 days ago