ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കാനാവില്ല; പൊലിസ് ഹരജി കോടതി തള്ളി
തലശ്ശേരി: ആര്‍ടി ഓഫിസിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹരജി തള്ളി. തലശ്ശേരി അഡി. ജില്ലാ സെഷന്‍സ് കോടതിയാണ് ഹരജി തള്ളിയത്.
പ്രതികള്‍ റിമാന്‍ഡില്‍ പോകുന്ന സമയത്ത് പൊലിസ് കസ്റ്റഡിയപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. അതുകൊണ്ട് തന്നെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. പിന്നീട് പ്രതികളുടെ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതികള്‍ക്ക് കഞ്ചാവ് ബന്ധമുണ്ടോ എന്ന അന്വേഷണം ആരംഭിച്ചിരുന്നു. അറസ്റ്റ് ദിവസം പ്രതികളെ അനുകൂലിക്കുന്ന നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും ഭീഷണിമുഴക്കുന്ന സാഹചര്യമുണ്ടായി. ഈ നീക്കം കലാപാഹ്വാനം പ്രതികളുടെ അറിവോടെയാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് വ്‌ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. കലക്ടറേറ്റില്‍ ആര്‍.ടി.ഒ ഓഫിസില്‍ സംഘര്‍ഷമുണ്ടാക്കിയതിനായിരുന്നു നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."