HOME
DETAILS

നോൾ കാർഡും ടിക്കറ്റും ഇല്ലാതെ ഇനി ദുബൈയിൽ പൊതുഗതാഗതത്തിൽ യാത്ര ചെയ്യാം

  
backup
October 16, 2023 | 2:50 PM

travel-without-nol-card-and-ticket-in-duba

നോൾ കാർഡും ടിക്കറ്റും ഇല്ലാതെ ഇനി ദുബൈയിൽ പൊതുഗതാഗതത്തിൽ യാത്ര ചെയ്യാം

ദുബൈ: ദുബൈയുടെ ഏറ്റവും വലിയ പ്രത്യേകതയാണ് ഒരു കാർഡ് ഉണ്ടെങ്കിൽ നിങ്ങൾക്ക് എമിറേറ്റിന്റെ ഏത് മൂലയിലേക്കും സഞ്ചരിക്കാം എന്നുള്ളത്. നോൾ കാർഡ് ഉപയോഗിച്ചാണ് ദുബൈയിൽ ആളുകൾ ഇതുവരെ പൊതുഗതാഗത യാത്ര സുഖകരമാക്കിയിരുന്നത്. എന്നാൽ വൈകാതെ ഈ നോൾ കാർഡ് ഇല്ലാതെ യാത്ര ചെയ്യാനുള്ള അവസരമൊരുങ്ങും.നോൾ കാർഡ് മാത്രമല്ല ടിക്കറ്റുകളോ ക്രെഡിറ്റ് കാർഡുകളോ ഒന്നും ഇല്ലാതെ നിങ്ങൾക്ക് ഉടൻ ദുബൈയിൽ പൊതുഗതാഗതം ഉപയോഗിക്കാനാകും. സ്മാർട്ട് ഗേറ്റ് വഴി നിങ്ങൾ കടന്ന് പോയാൽ മാത്രം മതിയാകും പൊതുഗതാഗതം ഉപയോഗിക്കാൻ. പണം അക്കൗണ്ടിൽ നിന്ന് പൊയ്ക്കോളും.

ദുബൈ മെട്രോ, ട്രാം, ബസുകൾ, ടാക്‌സികൾ, മറൈൻ ഗതാഗതം എന്നിവയ്‌ക്കുള്ള നിരക്കുകൾ നൽകുന്നതിന് യാത്രക്കാരെ അനുവദിക്കുന്ന സ്മാർട്ട് ഗേറ്റ്, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അവതരിപ്പിച്ചു. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ഇന്ന് ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക, സ്റ്റാർട്ടപ്പ് എക്‌സിബിഷനായ Gitex Global-ൽ ആർടിഎ പ്രദർശിപ്പിക്കുന്ന നിരവധി സ്മാർട്ട് പ്രോജക്ടുകളിൽ ഒന്നാണിത്. വൈകാതെ തന്നെ ഇത് നടപ്പിലാകും.

മുഖം തിരിച്ചറിയൽ ഉപയോഗിച്ചാണ് സ്മാർട്ട് ഗേറ്റ് യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്ര അനുവദിക്കുക. ഇതിനായി ഉപയോക്താക്കൾ ആദ്യം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ശേഷം, ഒരു 3ഡി ക്യാമറ ഉപയോഗിച്ച് അവരുടെ മുഖം വിശകലനം ചെയ്ത് സിസ്റ്റം അവരെ തിരിച്ചറിയും. തുടർന്ന് ബയോ-ഡാറ്റ പരിശോധിച്ചുറപ്പിക്കുകയും നിരക്ക് അവരുടെ അക്കൗണ്ടിൽ നിന്ന് കുറയ്ക്കുകയും ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി നൽകാനാകില്ല: സർവീസുകളെ ഗുരുതരമായി ബാധിക്കും; കെ.എസ്.ആർ.ടി.സി

Kerala
  •  13 minutes ago
No Image

ചേര്‍ത്തുപിടിച്ച് കേരളം; മുണ്ടക്കൈ ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതി തള്ളും; 18 കോടി 75 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വകയിരുത്തും 

Kerala
  •  29 minutes ago
No Image

എയർപോർട്ടിൽ പോകണ്ട, ചെക്ക്-ഇൻ ചെയ്യാൻ നഗരത്തിൽ പ്രത്യേക കേന്ദ്രങ്ങൾ; യാത്രക്കാർക്ക് വമ്പൻ സൗകര്യവുമായി ദുബൈ

uae
  •  an hour ago
No Image

കന്നട മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കേരളം; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി 

Kerala
  •  an hour ago
No Image

കാർ വാങ്ങാൻ പ്ലാനുണ്ടോ? ഫെബ്രുവരി 1 വരെ കാത്തിരിക്കൂ

auto-mobile
  •  an hour ago
No Image

ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ സ്വദേശീയ ഭക്ഷണവും ഉല്‍പ്പന്നങ്ങളും ഉറപ്പാക്കണമെന്ന് എംപിമാര്‍

bahrain
  •  an hour ago
No Image

ഷാർജയിൽ പട്ടാപ്പകൽ കാർ മോഷണം: വാഹനത്തിന് പിന്നാലെ പാഞ്ഞ് ഉടമ; ഒടുവിൽ കള്ളന് കിട്ടിയത് എട്ടിന്റെ പണി

uae
  •  an hour ago
No Image

ബഹ്‌റൈനില്‍ ബാപ്‌കോ എനര്‍ജീസ് ഗോള്ഫ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

bahrain
  •  2 hours ago
No Image

ട്രാക്കിൽ തൊടാതെ പറക്കും ട്രെയിൻ; ഇത്തിഹാദ് റെയിലിന്റെ മാഗ്ലെവ് പരീക്ഷണം വിജയകരം

uae
  •  2 hours ago
No Image

ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധങ്ങള്‍ മെച്ചപ്പെടുത്തല്‍ ലക്ഷ്യമിട്ട് റഷ്യന്‍ സംഘം ഒമാനില്‍; റോയല്‍ ഓഫീസ് മന്ത്രി സ്വീകരിച്ചു

oman
  •  2 hours ago