HOME
DETAILS

യാത്രികരെ കാത്ത്, ഇക്കുറിയും സജീവമാണ് വിഖായയുടെ ഇഫ്താർ ടെന്റുകൾ

  
പി.മുഹമ്മദ് സ്വാലിഹ്
February 23, 2026 | 2:07 AM

vikhayas Iftar tents are active once again this time too

മലപ്പുറം: നോമ്പ്തുറ വിഭവങ്ങളുമായി യാത്രക്കാരായ വിശ്വാസികളെ കാത്ത് റോഡരികുകളിൽ ഇത്തവണയും അവരുണ്ട്. വിഭവങ്ങളൊരുക്കി നീലക്കോട്ടുമണിഞ്ഞ് റമദാനിന്റെ തുടക്കം മുതൽ അവസാനം വരെ ഇഫ്താർ ടെന്റുമായി വിവിധയിടങ്ങളിൽ അവർ യാത്രക്കാരെ കാത്തിരിക്കും. യാത്രികർക്കൊപ്പം അവരും റോഡരികിൽ നിന്ന് നോമ്പ് തുറക്കും. എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഇത് അഞ്ചാം വർഷമാണ് ഇഫ്താർ ടെന്റുകൾ പ്രവർത്തിക്കുന്നത്. ഇത്തവണ കേരളം, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി 87 ഇഫ്താർ ടെന്റുകളാണ് നടന്നുവരുന്നത്.

സംസ്ഥാനത്ത് മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട്, പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിലായി 80 ഇഫ്താർ ടെന്റുകൾ നിലവിൽ നടന്നുവരുന്നുണ്ട്. കേരളത്തിന് പുറമെ കർണാടകയിലെ ദക്ഷിണ കന്നട ഈസ്റ്റ്, ദക്ഷിണ കന്നട വെസ്റ്റ്, ഹാസൻ, കൊടക് ജില്ലകളിലായി ആറ് ഇഫ്താർ ടെന്റുകളും വിജയകരമായി നടന്നുകൊണ്ടിരിക്കുന്നു. കൂടാതെ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലും ഇഫ്താർ ടെന്റ് പ്രവർത്തിക്കുന്നു. ഏറ്റവും കൂടുതൽ ഇഫ്താർ ടെന്റുകളുള്ളത് മലപ്പുറത്താണ്. മലപ്പുറം ഈസ്റ്റ് ജില്ലയിൽ 21 കേന്ദ്രങ്ങളിലും വെസ്റ്റ് ജില്ലയിൽ 18 കേന്ദ്രങ്ങളിലും ടെന്റുകൾ സജീവമാണ്. കോഴിക്കോട് ജില്ലയിൽ 13 ഇടത്തും പാലക്കാട്ട് 11 ഇടങ്ങളിലും ഇഫ്താർ ടെന്റുകൾ സജ്ജീകരിച്ചിട്ടുണ്ട്.

എസ്.കെ.എസ്.എസ്.എഫ് റമദാൻ കാംപയിനിന്റെ ഭാഗമായി 2022 ലാണ് വഴിയാത്രക്കാരെ ലക്ഷ്യമിട്ട് വിഖായക്ക് കീഴിൽ മേഖലാതലങ്ങളിൽ ഇഫ്താർ ടെന്റുകളൊരുക്കാൻ പദ്ധതിയിട്ടത്. നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ പാക്ക് ചെയ്ത് പ്രധാന റോഡുരികുകളിലും നഗരങ്ങളിലുമുള്ള യാത്രക്കാർക്ക് വിതരണം ചെയ്യുക എന്ന ആശയത്തെ സംസ്ഥാനത്തെ വിവിധ മേഖലകളിലെ പ്രവർത്തകർ ഏറ്റെടുത്തതോടെ പദ്ധതി ജനകീയമായി. വിഖായ ആക്ടീവ് വളണ്ടിയർമാർക്കൊപ്പം വിജിലന്റ് വിഖായ അംഗങ്ങളും എസ്.കെ.എസ്.എസ്.എഫ് മേഖലാകമ്മിറ്റികളും ചേർന്നാണ് വിവിധ മേഖലകളിൽ ഇഫ്താർ ടെന്റുകൾ സജ്ജീകരിച്ചിരിക്കുന്നത്.

ഈന്തപ്പഴം, വെള്ളം, ജ്യൂസ്, വിവിധയിനം പഴങ്ങൾ, എണ്ണക്കടികൾ തുടങ്ങിയവയാണ് ഓരോ ഇഫ്താർ ടെന്റിലും പാക്ക് ചെയ്ത് യാത്രക്കാർക്ക് വിതരണം ചെയ്യുന്നത്. സുമനസുകളിൽ നിന്നും സഹായം സ്വീകരിച്ച് നടന്നു വരുന്ന ടെന്റുകൾ വഴി ദിനേന നൂറ് കണക്കിന് യാത്രക്കാർക്കാണ് നോമ്പ് തുറക്കാൻ അവസരമൊരുങ്ങുന്നത്. വിഖായയുടെ ചുവടു പിടിച്ച് വിവിധ സംഘടനകളും ഇപ്പോൾ യാത്രികർക്കായി നോമ്പ് തുറ വിഭവങ്ങൾ ഒരുക്കുന്നുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മരിച്ചത് 10 മാസം പ്രായമുള്ള പെണ്‍കുഞ്ഞ്

Kerala
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍ 

National
  •  2 days ago
No Image

നെതന്യാഹുവിന്റെ ഫോണ്‍കാള്‍ ഇറാന്‍-യു.എസ് വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ ഗതിമാറ്റിയതെങ്ങനെ

International
  •  2 days ago
No Image

ബാറ്റ് പരിശോധനയ്ക്കിടെ തർക്കം; ഒഫീഷ്യൽസിനോട് ദേഷ്യപ്പെട്ട് രോഹിത് ശർമ്മ; വാങ്കഡെയിൽ നാടകീയ രംഗങ്ങൾ

Cricket
  •  2 days ago
No Image

വല്ലാര്‍പ്പാടത്ത് അച്ഛനെ ക്രൂരമായി തല്ലിച്ചതച്ച് മകന്‍; ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 days ago
No Image

മൈതാനത്ത് സഹോദര സ്നേഹമില്ല! ഹാർദിക് പുറത്തായപ്പോൾ ക്രുനാലിന്റെ 'വൈൽഡ്' ആഘോഷം; കലിപ്പിച്ച് മുംബൈ നായകൻ

Cricket
  •  2 days ago
No Image

'f(f(O))>f(O)' യു.എസിന്റെ ഹോര്‍മുസ് ഉപരോധ ഭീഷണിക്ക് മറുപടിയായി ഇറാന്റെ 'ഗണിതശാസ്ത്ര' താക്കീത്

International
  •  2 days ago
No Image

''ചൂട് മൂലം ഫോണ്‍ പൊട്ടിത്തെറിക്കാം, 55 ഡിഗ്രി വരെ താപനില ഉയരും''; വ്യാജ പ്രചരണത്തില്‍ വീഴല്ലേ... ജാഗ്രത വേണമെന്ന് അറിയിപ്പ്

Kerala
  •  2 days ago
No Image

വേനൽക്കാലം കടുക്കുന്നു, നീളുന്നു; 1960-കളെ അപേക്ഷിച്ച് 30 ദിവസത്തോളം ദൈർഘ്യം വർധിച്ചതായി പഠനം

International
  •  2 days ago
No Image

'കിരീടങ്ങൾ ആ ഇതിഹാസത്തെ ബാലൺ ഡി ഓറിലേക്ക് എത്തിക്കും'; പ്രീമിയർ ലീഗ് റെക്കോർഡുകളെക്കാൾ വലുത് നേട്ടങ്ങളെന്ന് ബ്രൂണോ ഫെർണാണ്ടസ്

Football
  •  2 days ago