HOME
DETAILS

മൂന്നാം തവണയും താരം, ലോകകപ്പ് ചരിത്രത്തിലെ രണ്ടാമൻ; ഞെട്ടിച്ച് വിൽ ജാക്സ്

  
February 22, 2026 | 1:45 PM

will jacks great record in t20 world cup

ടി-20 ലോകകപ്പിലെ സൂപ്പർ ഏട്ടിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. ശ്രീലങ്കയെ 51 റൺസിനാണ് ഇംഗ്ലണ്ട് വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 16.4 ഓവറിൽ 95 റൺസിന് പുറത്താവുകയായിരുന്നു. 

ചെറിയ ടോട്ടൽ പിന്തുടർന്നിറങ്ങിയ ശ്രീലങ്കയെ വിൽ ജാക്സ് ആണ് എറിഞ്ഞു വീഴ്ത്തിയത്. നാല് ഓവറിൽ വെറും 22 റൺസ് മാത്രം വിട്ടു നൽകി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. മത്സരത്തിലെ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയതും വിൽ ജാക്സ് ആണ്. ടൂർണമെന്റിൽ ഇത് മൂന്നാം തവണയാണ് വിൽ ജാക്സിനെ തേടി ഈ നേട്ടം എത്തുന്നത്.

 

ടി-20 ലോകകപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവുമധികം പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കുന്ന രണ്ടാമത്തെ താരമായും വിൽ ജാക്സ് ഇതോടെ മാറി. നിലവിൽ ഈ റെക്കോർഡിൽ സിംബാബ്വെ ക്യാപ്റ്റൻ സിക്കന്ദർ റാസയോടൊപ്പമാണ്‌ വിൽ ജാക്സ്. 2022 ടി-20 ലോകകപ്പിൽ മൂന്ന് തവണയാണ് റാസ ഈ നേട്ടത്തിലെത്തിയത്. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൺ ആണ്. 2012 ലോകകപ്പിൽ നാല് തവണയായിരുന്നു ഓസീസിനൊപ്പം വാട്സൺ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് കൈപ്പിടിയിലാക്കിയത്. 

മത്സരത്തിൽ വിൽ ജാക്സിനു പുറമെ ഇംഗ്ലണ്ടിനു വേണ്ടി ആദിൽ റഷീദ്, ജോഫ്ര ആർച്ചർ, ലിയാം ഡാവ്സൻ എന്നിവർ രണ്ടു വീതം വിക്കറ്റുകളും ജാമി ഓവർട്ടൻ ഒരു വിക്കറ്റും നേടി. 

ഇംഗ്ലണ്ട് ബാറ്റിങ് നിരയിൽ ഫിൽ സാൾട്ട് മാത്രമാണ് തിളങ്ങിയത്. 40 പന്തിൽ ആറ് ഫോറുകളും രണ്ട് സിക്സുകളും അടക്കം 62 റൺസാണ് ഫിൽ സാൾട്ട് അടിച്ചെടുത്തത്.  അതേസമയം 24 പന്തിൽ 30 റൺസ് നേടിയ ക്യാപ്റ്റൻ ഷനകയാണ് ശ്രീലങ്കൻ നിലയിലെ ടോപ്പ് സ്കോറർ. 

സൂപ്പർ എട്ടിൽ ഫെബ്രുവരി 24ന് പാകിസ്താനെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. മറുഭാഗത്ത് ഫെബ്രുവരി 25ന് നടക്കുന്ന മത്സരത്തിൽ ശ്രീലങ്ക ന്യൂസിലാൻഡിലെയും നേരിടും. 

Will Jacks also won the Player of the Match award for the match against Sri Lanka in the T20 World Cup. This is the third time Will Jacks has won this award in the tournament. Will Jacks also became the second player to win the most Player of the Match awards in a single edition of the T20 World Cup. Will Jacks is currently tied with Zimbabwe captain Sikandar Raza in this record.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  9 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  9 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  9 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  10 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  10 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  10 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  10 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  10 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  10 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  10 days ago