HOME
DETAILS

കാടിനടുത്ത് 'കശാപ്പ്' വേണ്ട; വനത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തടിമില്ലുകൾക്ക് നിരോധനം; പുതിയ നിയമം പ്രാബല്യത്തിൽ

  
ബാസിത് ഹസൻ
February 23, 2026 | 2:26 AM

ban on sawmills within a five-kilometre radius of forests

തൊടുപുഴ: വന സംരക്ഷണവും അനധികൃത മരംമുറി തടയുന്നതും ലക്ഷ്യമിട്ട് പുതിയ 'സോമിൽ' ചട്ടങ്ങൾ പ്രാബല്യത്തിലാക്കി സംസ്ഥാന സർക്കാർ. സംരക്ഷിത വനമേഖലകളുടെ അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിൽ പുതിയ തടിമില്ലുകൾക്കും തടി അധിഷ്ഠിത വ്യവസായ യൂനിറ്റുകൾക്കും (വീനിയർ, പ്ലൈവുഡ് വ്യവസായങ്ങൾ തുടങ്ങിയവ) ലൈസൻസ് നൽകുന്നത് നിരോധിച്ചതാണ് വിജ്ഞാപനത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ. 60 ഹെക്ടറോ അതിൽ കൂടുതലോ വിസ്തൃതിയുള്ള വിജ്ഞാപനം ചെയ്യപ്പെട്ട വനഭൂമിക്കാണ് ഈ ദൂരപരിധി ബാധകം. ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഇളവ് വരുത്തണമെങ്കിൽ സെൻട്രൽ എംപവേർഡ് കമ്മിറ്റിയുടെ മുൻകൂർ അനുമതി തേടണം. ഇതുസംബന്ധിച്ച വിജ്ഞാപനം വനം വന്യജീവി വകുപ്പ് അഡി. ചീഫ് സെക്രട്ടറി മിൻഹാജ് ആലം പുറത്തിറക്കിയതോടെ നിയമം പ്രാബല്യത്തിലായി.

റോഡ് മാർഗമുള്ള ദൂരമല്ല, മറിച്ച് വനാതിർത്തിയിൽ നിന്നും നേരിട്ടുള്ള ആകാശദൂരമാണ് (ഏരിയൽ ഡിസ്റ്റൻസ്) അളവുകോലായി സ്വീകരിക്കുന്നത്. 2002 ഒക്ടോബർ 30ന് ശേഷം സ്ഥാപിതമായ യൂനിറ്റുകൾക്കാണ് ഈ നിയന്ത്രണം ബാധകമാകുന്നത്. എല്ലാ വനമേഖലകളും ഈ പരിധിയിൽ വരില്ലെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു. പ്രധാനമായും സാമൂഹിക വനവൽക്കരണ പദ്ധതിയുടെ (സോഷ്യൽ ഫോറസ്ട്രി) ഭാഗമായി വച്ചുപിടിപ്പിച്ച റോഡരികിലെ മരങ്ങൾ, റെയിൽവേ പാതയുടെ വശങ്ങളിലെ മരങ്ങൾ, കനാൽ തീരങ്ങളിലെ തോട്ടങ്ങൾ എന്നിവയെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വനത്തിൽ നിന്നുള്ള മരങ്ങൾ അനധികൃതമായി മുറിച്ചുകടത്തി വ്യാജ രേഖകൾ ചമച്ച് തടിമില്ലുകളിലെത്തിക്കുന്നത് തടയുന്നതിനും വനാതിർത്തിയോട് ചേർന്നുള്ള പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ഈ നടപടി. വനാതിർത്തികളിൽ പുതിയ തടിമില്ലുകൾ വരുന്നത് വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ബാധിക്കുമെന്ന പരിസ്ഥിതി പ്രവർത്തകരുടെ വാദം കൂടി വനം വകുപ്പ് പരിഗണിച്ചിട്ടുണ്ട്. അനധികൃത മില്ലുകൾ വഴി വനവിഭവങ്ങൾ കടത്തുന്നത് തടയാൻ പുതിയ റൂൾസ് സഹായിക്കുമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.

2002 ഒക്ടോബർ 30ന് മുമ്പ് നിയമപരമായ അനുമതിയോടെ പ്രവർത്തനം തുടങ്ങിയ മില്ലുകൾക്കും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന യൂനിറ്റുകൾക്കും നിലവിൽ പ്രവർത്തിക്കാൻ തടസമില്ല. എന്നാൽ പുതിയ ലൈസൻസിനായുള്ള അപേക്ഷകളിൽ വനം വകുപ്പിന്റെ കർശന പരിശോധന ഉണ്ടാകും. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശനം നടത്തി ദൂരം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഇനി അനുമതി പത്രം നൽകുകയുള്ളൂ. എന്നാൽ നിയമം ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് തടിമിൽ മേഖലയിൽ പ്രവർത്തിക്കുന്ന വ്യാപാരികൾ ആശങ്കപ്പെടുന്നുണ്ട്.

Ban on sawmills within a five-kilometre radius of forests; new law comes into effect.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം ജില്ലയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തോക്കുധാരികളായ സൈനികരും ഉദ്യോഗസ്ഥരും തമ്മില്‍ ഉന്തും തള്ളും; സ്‌ട്രോങ് റൂം താക്കോലിനെച്ചൊല്ലി നാടകീയ രംഗങ്ങള്‍

Kerala
  •  4 days ago
No Image

ഓട്ടോ യാത്രയ്ക്കിടയില്‍ സംശയം, കള്ളന്മാരുമായി ഓട്ടോ ഡ്രൈവര്‍ പാഞ്ഞു പോയത് പൊലിസ് സ്റ്റേഷനിലേക്ക്; മാവൂരിലെ വന്‍ മോഷണം തടഞ്ഞു

Kerala
  •  4 days ago
No Image

ഫിഫ ലോകകപ്പ് 2026: റഫറിമാരുടെ പട്ടികയിൽ ഇടംനേടി ഖത്തർ സംഘം

qatar
  •  4 days ago
No Image

സീറ്റുകള്‍ കുത്തിനിറച്ചാല്‍ കാല്‍മുട്ട് കുടുങ്ങും; ബസുകളില്‍ നിശ്ചിത അകലം പാലിക്കണമെന്ന് നിര്‍ബന്ധം

Kerala
  •  4 days ago
No Image

സഊദിയിൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി സിവിൽ ഡിഫൻസ് | Saudi Weather updates

Weather
  •  4 days ago
No Image

മധ്യകേരളത്തിൽ വോട്ടൊഴുക്ക് ഉയരത്തിൽ; രണ്ട് ജില്ലകളിൽ പതിനാലിടത്ത് 80 ശതമാനം പിന്നിട്ടു

Kerala
  •  4 days ago
No Image

തലസ്ഥാനത്ത് പോളിങ് കുതിപ്പ്; പിടി തരാതെ പാലക്കാട്; വോട്ട് കൂട്ടി മലപ്പുറം; വിവിധ സംസ്ഥാനങ്ങളിലെ വോട്ട് കണക്കുകൾ

Kerala
  •  4 days ago
No Image

തപാൽ വോട്ട് കണക്ക് ഇതുവരെ പുറത്തുവിട്ടില്ല; ഒളിച്ചുകളിയുമായി തെര. കമ്മിഷൻ

Kerala
  •  4 days ago
No Image

ഭരണം 'ഉറപ്പിച്ച്' യു.ഡി.എഫ്; നേതാക്കളിൽ തികഞ്ഞ ആത്മവിശ്വാസം

Kerala
  •  4 days ago
No Image

ദുബൈ സെൻ്റ് മേരീസ് ചർച്ച് ഇന്ന് വീണ്ടും തുറക്കും; പ്രവേശനം കർശന നിയന്ത്രണങ്ങളോടെ

uae
  •  4 days ago

No Image

ബീഫ് പാകം ചെയ്‌തെന്ന് ആരോപണം; ദലിത് യുവാവിനെ ചെരുപ്പ് മാലയണിയിച്ച്, തലയില്‍ ചാണകവെള്ളം ഒഴിച്ച് ഗോരക്ഷാ സംഘം 

National
  •  4 days ago
No Image

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, മുഖ്യമന്ത്രി സ്ഥാനം ആര് ആ​ഗ്രഹിച്ചാലും തെറ്റില്ല; സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പറഞ്ഞാൽ എന്താകും പറഞ്ഞവന്റെ അവസ്ഥ? കെ.സി വേണു​ഗോപാൽ

Kerala
  •  4 days ago
No Image

ഇസ്റാഈലുമായുള്ള വ്യാപാര-രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കണം; യൂറോപ്യൻ യൂണിയനോട് സ്പെയിൻ; ഗസ്സ വെടിനിർത്തൽ സമിതിയിൽ നിന്ന് പുറത്താക്കി നെതന്യാഹുവിന്റെ പ്രതികാരം

International
  •  4 days ago
No Image

റാണ അയ്യൂബിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര നീക്കം; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

National
  •  4 days ago