HOME
DETAILS

ലോറിയിലെ ടൂൾ ബോക്സിൽ രഹസ്യ അറ; പരിശോധിച്ചപ്പോൾ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും; രണ്ട് യുവാക്കൾ പിടിയിൽ

  
February 22, 2026 | 4:03 PM

2 youths held with mdma hybrid ganja in wayanads meenangadi

കൽപ്പറ്റ: വയനാട് മീനങ്ങാടിയിൽ വൻ ലഹരി വേട്ട. ലോറിയിൽ കടത്തുകയായിരുന്ന എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവാക്കളെ പൊലിസ് പിടികൂടി. പള്ളിക്കുന്ന് ആനക്കുഴി വീട്ടിൽ ജിബിൻ ജോൺസൺ (24), കുറുമ്പാലക്കോട്ട കാക്കശ്ശേരി വീട്ടിൽ നിഖിൽ തോമസ് (24) എന്നിവരാണ് മീനങ്ങാടി പൊലിസിന്റെയും ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും വലയിലായത്.

ശനിയാഴ്ച വൈകീട്ട് മീനങ്ങാടി കൊളഗപ്പാറ സ്കൂൾ ജംഗ്ഷന് സമീപം നടത്തിയ പരിശോധനയ്ക്കിടെയാണ് ഇവരുടെ ലോറി തടഞ്ഞത്. പൊലിസിനെ കണ്ടപ്പോൾ പ്രതികൾക്കുണ്ടായ പരിഭ്രമമാണ് സംശയത്തിന് വഴിയൊരുക്കിയത്.

ലോറിയിലെ ടൂൾ ബോക്സിനുള്ളിൽ പ്രത്യേകമായി സജ്ജീകരിച്ച മറ്റൊരു പെട്ടിയിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. 17.98 ഗ്രാം എംഡിഎംഎ (MDMA), 4.59 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ പൊലിസ് കണ്ടെടുത്തു.

മൈസൂരിലെ ബേഗൂരിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് പ്രതികൾ മൊഴി നൽകി. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ വിൽപന നടത്താനാണ് ഇത് കൊണ്ടുവന്നതെന്നും പ്രതികൾ സമ്മതിച്ചിട്ടുണ്ട്.

മീനങ്ങാടി എസ്.ഐ ഡി. മിഥുന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധന ശക്തമാക്കുമെന്ന് പൊലിസ് അറിയിച്ചു.

Police have arrested two youths, Jibin Johnson and Nikhil Thomas, for smuggling MDMA and hybrid ganja in a lorry in Wayanad's Meenangadi. The duo was caught by the Meenangadi police and the anti-narcotics squad.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ഞാറിലും വോട്ടിന് പണം നൽകിയെന്ന് ആരോപണം; ബിജെപി സ്ഥാനാർഥി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

Kerala
  •  4 days ago
No Image

സഖ്യകക്ഷികൾ പോലും കൈവിടുന്നു; നെതന്യാഹുവിനെതിരെ ഇസ്റാഈലിൽ രൂക്ഷവിമർശനം

International
  •  4 days ago
No Image

പോസ്റ്റൽ വോട്ട്; അവശ്യ സേവന വിഭാഗത്തിൽ 94.06 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി

Kerala
  •  4 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം: വിമാനയാത്രക്കാർക്ക് ‘ലഗേജ് പ്രഹരം’; നിരക്ക് കൂട്ടി വിമാനക്കമ്പനികൾ

International
  •  4 days ago
No Image

രണ്ടാമത്തെ കുഞ്ഞിനെ വളർത്താൻ ബുദ്ധിമുട്ട്; നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ 21-കാരിയായ മാതാവ് അറസ്റ്റിൽ

crime
  •  4 days ago
No Image

വോട്ടിന് പണം: ശോഭാ സുരേന്ദ്രനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് കെ.സി വേണുഗോപാൽ

Kerala
  •  4 days ago
No Image

ഈ സീസണിലെ ഓറഞ്ച് ക്യാപ് നേടാൻ അവന് സാധിക്കും: അശ്വിൻ

Cricket
  •  4 days ago
No Image

ലെബനനിൽ ഇസ്റാഈൽ നരനായാട്ട്: മിനിറ്റുകൾക്കുള്ളിൽ നൂറോളം വ്യോമാക്രമണങ്ങൾ; 89 മരണം, 700 ഓളം പേർക്ക് പരുക്ക്

International
  •  4 days ago
No Image

താമരശ്ശേരിയിൽ വാഹനാപകടം; കെഎസ്ആർടിസി ബസിന്റെ അടിയിൽ പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം 

Kerala
  •  4 days ago
No Image

നിശബ്ദ പ്രചാരണത്തിലും ചട്ടം ലംഘിച്ച് സോഷ്യൽ മീഡിയ പ്രചാരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് രമേശ് ചെന്നിത്തല

Kerala
  •  4 days ago