HOME
DETAILS

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആര്‍ക്കെങ്കിലും കേറി കൊട്ടാനുള്ള ചെണ്ടയല്ല: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

  
backup
October 16, 2023 | 3:27 PM

syed-muhammad-jifri-muthukoya-thangal-against-samstha-criticizers

കാസര്‍കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആര്‍ക്കെങ്കിലും കേറി കൊട്ടാനുള്ള ചെണ്ടയോ തുപ്പാനുള്ള കോളാമ്പിയോ അല്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സുന്നി യുവജന സംഘം മീലാദ് കാംപയിന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമസ്തയുടെ പ്രവര്‍ത്തനം ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. അതനുസരിച്ചാണ് അതിന്റെ പ്രവര്‍ത്തനം. ഇതില്‍ ആരൊക്കെ വേണം വേണ്ട എന്നൊക്കെ തീരുമാനിക്കാന്‍ ആരെയും ഗേറ്റ്കീപ്പര്‍മാരായി നിയോഗിച്ചിട്ടില്ല. ഓരോരുത്തരും അവരവരെ ഏല്‍പിച്ച ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചാല്‍ മതി.


സമസ്തക്ക് ധാരാളം പോഷക സംഘടനകള്‍ ഉണ്ട്. അവ സമസ്തയെ ശക്തിപ്പെടുത്താനാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും നിയന്ത്രണങ്ങള്‍ ഈ സംഘടനകള്‍ക്ക് മേല്‍ ഉണ്ടാകും. എസ്.വൈ.എസ് വെറും സമസ്തയുടെ ഊന്ന് വടി മാത്രമല്ലെന്നും ഇങ്ങോട്ട് ആരെങ്കിലും അടിച്ചാല്‍ തിരിച്ചടിക്കാനുള്ള വടി കൂടിയാണെന്നും തങ്ങള്‍ പറഞ്ഞു.കടന്നല്‍കൂടിനെ തുറന്ന് വിട്ട് എല്ലാവരേയും അക്രമിച്ച് അവസാനം തീ കൊടുത്തത് കൊണ്ട് കാര്യമില്ല. എല്ലാവര്‍ക്കും പറയാനുള്ള അനാവശ്യങ്ങളൊക്കെ സമസ്തയെ കുറിച്ച് പറഞ്ഞതിന് ശേഷം ഇനി പറയേണ്ട എന്ന് പറയുന്നതിന്റെ പ്രസക്തി എന്താണെന്നും തങ്ങള്‍ ഉന്നയിച്ചു.


വിമര്‍ശിക്കേണ്ടവര്‍ക്ക് വിമര്‍ശിക്കാമെന്നും അതിന് മറുപടി പറയുമ്പോള്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചിട്ട് എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല. ഈ കൂട്ടായ്മ നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതുണ്ടെങ്കില്‍ അതിനനുസരിച്ച് ശ്രമിക്കണം. ഇത് പോലെ ആക്ഷേപങ്ങളും അധിക്ഷേപങ്ങളും ഉന്നയിക്കുന്ന ഉത്തരവാദപ്പെട്ടവര്‍ക്ക് കടിഞ്ഞാണിടേണ്ടവര്‍ അതിന് തയാറാകണം. അല്ലെങ്കില്‍ എവിടെയാണ് കൊണ്ടാക്കേണ്ടത് എന്നുവെച്ചാൽ അത് ചെയ്യണമെന്നും തങ്ങള്‍ പറഞ്ഞു.

Content Highlights: Syed Muhammad Jifri Muthukoya Thangal against samstha criticizers



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  a day ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  a day ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  a day ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  a day ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  a day ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  a day ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  a day ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  a day ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  a day ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  a day ago