' കുഴിവെട്ട് അധ്യാപന പരിചയമാകില്ല' പ്രിയാ വര്‍ഗീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോഷ്യേറ്റ് പ്രഫസര്‍ നിയമന യോഗ്യത സംബന്ധിച്ച് പ്രിയാ വര്‍ഗീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കുഴി വെട്ടിയത് അധ്യാപന പരിചയമാകില്ലെന്നു കോടതി പറഞ്ഞു. എന്‍.എസ്.എസ് കോര്‍ഡിനേറ്ററായുളള പ്രവര്‍ത്തനവും അധ്യാപന പരിചയമല്ലെന്നും കോടതി വ്യക്തമാക്കി.
ഡപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോ, സ്റ്റുഡന്റ് ഡയറക്ടര്‍ ആയിരുന്ന കാലത്ത് പഠിപ്പിച്ചിരുന്നോ, പ്രവൃത്തി പരിചയരേഖ സ്‌ക്രൂട്ടിനി കമ്മിറ്റിയില്‍ സമര്‍പ്പിച്ചിരുന്നോ തുടങ്ങിയ ചോദ്യങ്ങളും കോടതി ആരാഞ്ഞു. പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.
അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് ആവശ്യമായ അധ്യാപന പരിചയം തനിക്കുണ്ടെന്നാണ് പ്രിയാ വര്‍ഗീസിന്റെ നിലപാട്. തനിക്ക് പത്തുവര്‍ഷത്തെ പരിചയമുണ്ടെന്ന് അവര്‍ വാദിക്കുന്നു. ഡെപ്യൂട്ടേഷന്‍ കാലയളവും അധ്യാപനപരിചയമായി കണക്കാക്കാം എന്നതാണ് ഇവരുടെ വാദം. ഇതേ വാദമാണ് കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാറും കോടതിയില്‍ കഴിഞ്ഞ ദിവസം സ്വീകരിച്ചത്. എന്നാല്‍, ഇത് യു.ജി.സി. അംഗീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."