ലക്ഷണമുണ്ടായിട്ടും മെഡി.കോളജില്‍ നിന്ന് സ്രവം എടുത്തില്ല; വീഴ്ച്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: നിപബാധയെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പനി ബാധിച്ച് എത്തിയ കുട്ടിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്രവ പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നില്ല. 2018 ലെ നിപ മുന്‍പരിചയമുണ്ടായിട്ടും ഇത് തിരിച്ചറിയാതെ പോയത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം,മരിച്ച കുട്ടിക്ക് ഒരു ഘട്ടത്തിലും കൊവിഡ് ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കുട്ടിക്ക് നിപ വൈറസ് ബാധിച്ച ഉറവിടം അടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കുട്ടിയുടെ റൂപ്പ് മാപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കും. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ഐസൊലേഷനില്‍ പ്രവേശിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും മന്ത്രി അറിയിച്ചു.
കുട്ടി ചികിത്സയ്ക്കെത്തിയ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരോട് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടി യാത്ര ചെയ്ത വാഹനങ്ങളടക്കം ഉള്‍പ്പെടുത്തിയ റൂട്ട്മാപ്പാണ് തയ്യാറാക്കുക.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ വാർഡിനൊപ്പം പ്രത്യേക ലാബും ഐസിയുവും ഉണ്ടാകുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."