HOME
DETAILS

നിപാ ഭീതി ഒഴിഞ്ഞു; 10 പേരുടെ ഫലം നെഗറ്റീവ്

  
Web Desk
September 08 2021 | 04:09 AM

%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-10-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86


കോഴിക്കോട്: ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ പാഴൂരില്‍ നിപാ ബാധിച്ച് മരിച്ച കുട്ടിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ 10 പേരുടെ ഫലം നെഗറ്റീവ്. കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ അടുത്തിടപഴകിയവരുടെ ഫലമാണ് നെഗറ്റീവായതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. എന്നാല്‍ ജാഗ്രതിയില്‍ തെല്ലും വിട്ടുവീഴ്ചയില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച എട്ട് സാംപിളുകളിലും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനം തുടങ്ങിയ നിപാ ലാബില്‍ പരിശോധിച്ച രണ്ട് സാംപിളുകളിലുമാണ് നിപാ വൈറസ് സാന്നിധ്യമില്ലെന്ന് സ്ഥിരീകരിച്ചത്. ചാത്തമംഗലം പാഴൂരില്‍ നിപാ ബാധിച്ച് മരിച്ച പതിമൂന്നുകാരനുമായി അടുത്തിടപഴകിയ പലര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധനാഫലം എന്താകുമെന്ന ആശങ്കയിലായിരുന്നു ഏവരും. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് നിപാ സ്ഥിരീകരിച്ച 13കാരന്‍ മരിച്ചത്.
41 പേരുടെ പരിശോധനാ ഫലം കൂടി വരാനുണ്ട്. ലക്ഷണങ്ങള്‍ കാണിക്കുന്നവരുടെ എണ്ണം 17 ആയി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 257 ആയി. 122 പേര്‍ കുട്ടിയുമായി അടുത്ത ബന്ധംപുലര്‍ത്തിയവരാണ്. ഇതില്‍ 51 പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തില്‍ മറ്റ് ജില്ലകളില്‍ നിന്നുള്ള 35 പേരും ഉണ്ട്. ഇതില്‍ 20 പേര്‍ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. മലപ്പുറം, പാലക്കാട്, കണ്ണൂര്‍, വയനാട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ളവരാണ് ഇവര്‍. അതേസമയം ഉറവിടം കണ്ടെത്തുന്നതിന് വവ്വാലുകളെ പരിശോധിക്കാന്‍ പ്രത്യേക ദൗത്യസംഘം ഇന്ന് ജില്ലയിലെത്തും. പ്രതിരോധ നടപടികളുടെ ഭാഗമായി പഞ്ചായത്ത് പൂര്‍ണമായി അടച്ചു. കണ്ണൂര്‍ റീജ്യണല്‍ ലാബില്‍ നിന്നുളള സംഘം ചാത്തമംഗലത്തെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago