HOME
DETAILS

'സാരിയിലും ചുരിദാറിലും ഇനിയൊന്നും ധരിച്ചില്ലേലും പെണ്ണുങ്ങള്‍ കാണാന്‍ സുന്ദരികളാ...' അശ്ലീല പരാമര്‍ശവുമായി ബാബാ രാം ദേവ്

  
backup
November 27, 2022 | 5:44 AM

national-ramdevs-women-look-good-comment-sparks-row-amruta-fadnavis-was-present2022

ന്യൂഡല്‍ഹി: സ്ത്രീകളെ കുറിച്ച് മോശം പ്രസ്താവനയുമായി യോഗ പ്രചാരകന്‍ ബാബ രാംദേവ്. താനെയിലെ ഒരു യോഗ ക്യാമ്പില്‍ വെച്ചാണ് യോഗാഗുരു സ്ത്രീകളെ അപമാനിക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തിയത്. 'സാരിയിലും സല്‍വാറിലും സ്ത്രീകളെ കാണാന്‍ സുന്ദരികളാണ്. എന്റെ കണ്ണില്‍ ഇനിയൊന്നും ഉടുത്തില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളാണ്' എന്നായിരുന്നു പ്രസ്താവന. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ്, മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ മകനും എം.പിയുമായ ശ്രീകാന്ത് ഷിന്‍ഡെ എന്നിവര്‍ പങ്കെടുത്ത പരിപാടിയിലാണ് വിവാദ പ്രസ്താവന.

രാംദേവിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര രംഗത്തെത്തി. 2011ല്‍ രാംലീല മൈതാനത്തുനിന്ന് സ്ത്രീകളുടെ വേഷത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ രാംദേവിനെ പൊലിസ് പിടികൂടിയത് പരാമര്‍ശിച്ചു കൊണ്ടായിരുന്നു മൊയ്ത്രയുടെ ട്വീറ്റ്. 'സ്ത്രീകളുടെ വേഷം ധരിച്ചുകൊണ്ട് പതഞ്ജലി ബാബ രാംലീല മൈതാനത്തുനിന്ന് ഓടിയത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ അറിയാനാകുന്നുണ്ട്. സാരിയും സല്‍വാറും ഇഷ്ടമാണെന്നാണ് അദ്ദേഹം പറയുന്നത്. തലച്ചോറിലെ കോങ്കണ്ണ് കാരണം എല്ലാം തലകീഴായാണ് അദ്ദേഹം കാണുന്നത്' മൊയ്ത്ര വിമര്‍ശിച്ചു.

ഡല്‍ഹി വനിത കമീഷന്‍ സ്വാതി മലിവാള്‍ രാംദേവിനെ വിമര്‍ശിച്ച് രംഗത്തെത്തി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ ഭാര്യയുടെ മുന്നില്‍വെച്ച് രാംദേവ് നടത്തിയ പ്രസ്താവന മോശവും അപലപനീയവുമാണ്. ഈ പ്രസ്താവന എല്ലാ സ്ത്രീകളെയും വേദനിപ്പിച്ചു. ബാബ രാദേവ് ജി ഇതിന് രാജ്യത്തോട് മാപ്പ് പറയണം' സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  2 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  2 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  2 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  2 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  2 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  2 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  2 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  2 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  2 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  2 days ago