HOME
DETAILS
MAL
'ടെയ്ക്ക് എ ബ്രേക്ക് ' ഉദ്ഘാടനത്തിന് ഒരുങ്ങി
backup
August 26 2016 | 23:08 PM
ചാലക്കുടി: ചാലക്കുടിയില്‍ ടൂറിസം വകുപ്പ് നിര്‍മിച്ച വിനോദയാത്ര സഞ്ചാരികള്‍ക്കായുള്ള വിശ്രമ കേന്ദ്രം ടെയ്ക്ക് എ ബ്രേക്ക് ഉദ്ഘാടനത്തിന് ഒരുങ്ങി. സെപ്റ്റംബര്‍ 10ന് ടൂറിസം വകുപ്പു മന്ത്രി എ.സി മൊയ്തീന് ഉദ്ഘാടനം നിര്‍വഹിക്കും. അതിരപ്പിള്ളി വാഴച്ചാല്‍ മേഖലയിലെ വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുക എന്ന ലക്ഷ്യമാണ് ടേക്ക് എ ബ്രേക്കിന്റെ പിന്നില്‍. യാത്രക്കാര്‍ക്ക് വിശ്രമം, പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റല്‍, ലഘു പാനീയങ്ങള്‍ എന്നിവക്കുള്ള സൗകര്യങ്ങള്‍ കേന്ദ്രത്തില്‍ ലഭിക്കും. വിനോദ സഞ്ചാരത്തിന്റെ രൂപരേഖയും ഇവിടെ നിന്ന് അറിയാനാകും. 47 ലക്ഷം രൂപ ചിലവിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ബി.ഡി ദേവസി എം.എല്‍.എ മുന്‍കൈ എടുത്ത് നടപ്പാക്കുന്ന സംരംഭത്തിനു വേണ്ടി ചാലക്കുടി നഗരസഭ 10 സെന്റ് സ്ഥലം സൗജന്യമായി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."