HOME
DETAILS
MAL
ആരാധന കൊണ്ടുള്ള ആഘോഷങ്ങള്‍ കുരുന്നു മനസുകളില്‍ ആഘാതമാകരുത്: കേരള പൊലിസ്
backup
November 30 2022 | 08:11 AM
തിരുവനന്തപുരം: ഫുട്ബോള്‍ ആരാധന കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നതിനെതിരെ കേരള പൊലിസ് രംഗത്ത്. ആരാധന കൊണ്ടുള്ള ആഘോഷങ്ങള്‍ കുരുന്നു മനസുകളില്‍ ആഘാതമാകരുതെന്ന് കേരള പൊലിസ് ഫേസ്ബുക്കില്‍ കുറിച്ചു.
അതിരു കടക്കുന്ന ആരാധന പലപ്പോഴും അപകടകരമായ അവസ്ഥകളിലേക്ക് നീങ്ങുന്നത് നാം കണ്ടിട്ടുണ്ട്. തോല്‍വികളെ പക്വതയോടെ സ്വീകരിക്കാന്‍ ഒരു പക്ഷെ മുതിര്‍ന്നവര്‍ക്കാകും. പക്ഷെ.. നമ്മുടെ കുഞ്ഞുങ്ങള്‍.. അവര്‍ക്ക് ചിലപ്പോള്‍ തോല്‍വികളെ ഉള്‍ക്കൊള്ളാനായെന്നു വരില്ല. ആ അവസ്ഥയില്‍ അവരെ കളിയാക്കാതെ ചേര്‍ത്ത് പിടിക്കുക. തോല്‍വി ജയത്തിന്റെ മുന്നോടിയാണെന്നത് അവരെ ബോധ്യപ്പെടുത്തുക.- ഫേസ്ബുക്കില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."