ആരോഗ്യ മേഖലയിൽ സ്വദേശിവത്കരണം വ്യാപിപ്പിക്കാൻ ഒരുങ്ങി യുഎഇ
അബുദാബി: സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കി യുഎഇ. ആരോഗ്യ മേഖലയിലാണ് സ്വദേശിവത്കരണം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത്. ഹെൽത്ത് അതോറിറ്റിക്ക് കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങളിൽ 2025 അവസാനം വരെ യുഎഇ പൗരന്മാർക്ക് 5,000 പുതിയ തൊഴിലവസരങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ഇത്രയും തൊഴിൽ അവസരങ്ങൾ സ്വദേശികൾക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയേക്കും.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
എമിറേറ്റിലെ എല്ലാ ഹെൽത്ത് കെയർ സ്ഥാപനങ്ങളോടും അവരുടെ ഹെൽത്ത് കെയർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾക്കുള്ളിൽ എമിറേറ്റൈസേഷൻ നിരക്ക് നിലനിർത്തുകയും വർധിപ്പിക്കുകയും ചെയ്തുകൊണ്ട് ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി പ്രവർത്തിക്കാൻ അധികൃതർ ഇതിനോടകം തന്നെ നിർദേശം നൽകിയിട്ടുണ്ട്. ഡോക്ടർമാർ, നഴ്സുമാർ, അക്കൗണ്ടിങ്, മാനവശേഷി വിഭാഗം, തുടങ്ങി അഡ്മിനിസ്ട്രേഷനിൽ വരെ യുഎഇ സ്വദേശികൾക്ക് മാത്രമായിരിക്കും നിയമനം.
"ഞങ്ങളുടെ മികച്ച നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം, കഴിവുള്ള സ്വദേശികളെ ശാക്തീകരിക്കുന്നതിനായി അബുദാബിയിലെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിൽ ഈ ലക്ഷ്യം നടപ്പിലാക്കുകയാണ്. അതോറിറ്റിക്കു കീഴിൽ 81 സ്പെഷ്യലൈസ്ഡ് കേന്ദ്രങ്ങൾ അബുദാബിയിലുണ്ട്. പ്രാദേശിക രാജ്യാന്തര ആരോഗ്യ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇവ പ്രവർത്തിക്കുന്നത്." ഹെൽത്ത് അതോറിറ്റി അണ്ടർ സെക്രട്ടറി ഡോ. നൂറ അൽഗയ്സി പറഞ്ഞു.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Content Highlights: UAE ready to expand indigenization in health sector
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."