HOME
DETAILS

പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനം: പ്ലസ് ടു മാര്‍ക്ക് പരിഗണിക്കും, എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം പരിഗണിക്കണമെന്ന ആവശ്യം തള്ളി

  
backup
September 17 2021 | 10:09 AM

proffisional-course-entrence-mark-highcourt-statement111

കൊച്ചി: പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം പരിഗണിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. പ്ലസ് ടു മാര്‍ക്ക് പരിഗണിക്കരുത് എന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ മാനേജ്‌മെന്റുകളും വിദ്യാര്‍ഥികളും സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്.

നിലവില്‍ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പ്ലസ്ടു മാര്‍ക്കും എന്‍ട്രന്‍സ് മാര്‍ക്കും പരിഗണിക്കുന്നുണ്ട്. കൊവിഡ് സാഹചര്യത്തില്‍ സിബിഎസ്ഇ പ്ലസ്ടു പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് മുന്‍വര്‍ഷങ്ങളിലെ മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തി പ്രത്യേകരീതിയിലാണ് മൂല്യനിര്‍ണയം നടത്തിയത്. ഇതുമൂലം വിദ്യാര്‍ഥികള്‍ക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മാര്‍ക്ക് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ കേരള സിലബസില്‍ നടന്ന പ്ലസ്ടു പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട മാര്‍ക്കാണ് ലഭിച്ചത്.

അതിനാല്‍ ഇത്തവണ എന്‍ജിനീയറിങ് ഉള്‍പ്പെടെ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം പരിഗണിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിബിഎസ്ഇ മാനേജ്മെന്റും ഒരു കൂട്ടം വിദ്യാര്‍ഥികളും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതാണ് ഹൈക്കോടതി തള്ളിയത്. ഇതിന് പുറമേ സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് ഇംപ്രൂവ്മെന്റ് റിസല്‍ട്ട് വരുന്ന മുറയ്ക്ക് അപ്ലോഡ് ചെയ്യാന്‍ അവസരം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago