HOME
DETAILS
MAL
ജ. അഖില്‍ ഖുറേഷിയെ രാജസ്ഥാന് ഹൈക്കോടതിയിലേക്ക് മാറ്റണം കൊളീജിയം ശുപാര്‍ശ ചെയ്തു
backup
September 18 2021 | 04:09 AM
ന്യൂഡല്‍ഹി: ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഖില്‍ ഖുറേഷിയെ രാജസ്ഥാന് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ട്. എട്ട് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാനും നാല് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാര്‍ക്ക് സ്ഥലം മാറ്റം നല്‍കാനും കൊളീജിയം ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതിലാണ് അഖില്‍ ഖുറേഷിയും ഉള്‍പ്പെട്ടത്. രാജസ്ഥാന് ഹൈക്കോടതിയിലെ നിലവിലെ ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മൊഹന്തിയെ ത്രിപുര ഹൈക്കോടതിയിലേക്ക് മാറ്റാമെന്നും റിപ്പോര്‍ട്ട് പറയുന്നു.
2010ല്‍ സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷായെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടത് അഖില്‍ ഖുറേഷിയാണ്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിരമിക്കുന്ന ഖുറേഷിയെ സുപ്രിംകോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിട്ടും കേന്ദ്രസര്‍ക്കാര്‍ നിയമനം നല്‍കിയിരുന്നില്ല. 2019ല്‍ ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ നിയമനം നല്‍കിയില്ല. തുടര്‍ന്ന് കൊളീജിയം ശുപാര്‍ശ പിന്‍വലിക്കുകയും പകരം നാല് ജഡ്ജിമാരുള്ള ത്രിപുര ഹൈക്കോടതിയിലേക്ക് ശുപാര്‍ശ ചെയ്യുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."