HOME
DETAILS

വിദ്യാര്‍ഥിനിയുടെ മരണം: ഒളിവില്‍പോയ അധ്യാപകന്‍ അറസ്റ്റിൽ

  
backup
September 19, 2021 | 12:18 PM

student-death-teacher-arrested-latest-news
കാസര്‍കോട് :  മേൽ പറമ്പ്  ദേളിയിലെ സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എഴാം ക്ലാസ് വിദ്യാർഥിനിയായിരുന്ന സഫ ഫാത്തിമ ആത്മഹത്യ
ചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ . സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മറ്റൊരു ക്ലാസിലെ അധ്യാപകനായിരുന്ന ആദൂർ സ്വദേശി എ. ഉസ്മാൻ (25) ആണ് അറസ്റ്റിലായത്. സഫ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ മുംബൈയിൽ നിന്നാണ്  അന്വേഷണ സംഘം പിടികൂടിയത്. വിദേശത്തേക്ക് കടക്കാനുള്ള നീക്കം ഉസ്മാൻ നടത്തി വരുന്നതായി അന്വേഷണ സംഘം മനസ്സിലാക്കിയിരുന്നു.
 
ഈ മാസം എട്ടിന് പുലർച്ചെ ഒന്നോടെയാണ് 12 കാരിയായ സഫ ഫാത്തിമയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി ഓൺലൈൻ വഴിയുള്ള പഠനത്തിന് ഉപയോഗിച്ചിരുന്ന ഫോണിലേക്ക് വാട്സ് ആപ്പ് , സമൂഹ മാധ്യമങ്ങൾ വഴി അശ്ലീല സന്ദേശങ്ങളും മറ്റും അയച്ച്കുട്ടിയെ വശീകരികരിക്കാൻ ഉസ്മാൻ നടത്തിയ ചാറ്റിംഗുകൾ ശ്രദ്ധയിൽപ്പെട്ട സഫ ഫാത്തിമയുടെ പിതാവ് മൻസൂർ തങ്ങൾ ഇത് സംബന്ധിച്ച് സ്കൂൾ
പ്രിൻസിപ്പലിനോട് പരാതി പറഞ്ഞിരുന്നു.
 
ഇതിൽ പ്രകോപിതനായ ഉസ്മാൻ ചൂരിദാറിന്റെ ചരടോ, ഷാളോ ഉപയോഗിച്ച് വീടിനകത്തെ ഫാനിലോ ,കവുക്കോലിലോ തൂങ്ങി ചത്തോ എന്ന ശബ്ദ സന്ദേശം കുട്ടിക്ക് അയച്ച് കൊടുത്തിരുന്നു. ഇതിന് ശേഷമാണ്  സഫ ഫാത്തിമ ജീവനൊടുക്കിയത്. ബേക്കല്‍ ഡി.വൈ.എസ്.പി. സി. കെ സുനില്‍ കുമാറിന്റെ നേതൃത്ത്വത്തിൽ മേല്പറമ്പ സി. ഐ. ടി ഉത്തംദാസ്, എസ്. ഐ വിജയൻ, എന്നിവർ  ഉസ്മാനെ കണ്ടെത്താൻ കഴിഞ്ഞ ഒരാഴ്ചയിലധികമായി ആദൂർ,  കർണാടക, ഗോവ, മഹാരാഷ്ട്ര  ഭാഗങ്ങളിൽ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് മുംബൈയിലെത്തിയ പ്രതിയെ വലയിലാക്കിയത്.
 
ഇന്ന് ബേക്കൽ സബ് ഡിവിഷൻ ഓഫിസിലെത്തിച്ച പ്രതിയെ ഡി. വൈ.എസ്. പി  സി.കെ സുനിൽകുമാർ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
പെൺകുട്ടിയുടെ പിതാവ്  മൻസൂർ തങ്ങളുടെ പരാതിയിൽ ആദ്യം അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലിസ് പിന്നീട് അധ്യാപകനെതിരെ പോക്സോ, ഐ.ടി. ആക്ട വകുപ്പുകൾ ചേർത്ത് കേസെടുത്തിരുന്നു. ഇതിന് പുറമേ ആത്മഹത്യ പ്രേരണക്കും കേസ് ചുമത്തിയിട്ടുണ്ട്.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉറങ്ങാൻ സമ്മതിക്കില്ല! ഇക്വഡോർ കളിക്കാരുടെ ഹോട്ടലിന് മുന്നിൽ പാതിരാത്രിയിൽ പാട്ടും ഡ്രമ്മുമായി മെക്സിക്കൻ ആരാധകരുടെ 'അരാജകത്വം'

Football
  •  a month ago
No Image

യുഎഇയിൽ ഇനി ട്രെയിൻ യു​ഗം; ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്ര നയിച്ച് ഹമദ് മൻസൂർ

uae
  •  a month ago
No Image

മഴ കനക്കും, ഒപ്പം ഓറഞ്ച് അലർട്ടും; കണ്ണൂരും കാസർഗോഡും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

Kerala
  •  a month ago
No Image

അന്ന് മകന്റെ ജീവനു വേണ്ടി കണ്ണീരോടെ വിറ്റ ബൂട്ടുകൾ, ഇന്ന് ജർമനിയുടെ നെഞ്ച് തകർത്ത ഗ്ലൗസുകൾ; ഇത് ഗില്ലിന് കാലം കരുതിവെച്ച കാവ്യനീതി!

Football
  •  a month ago
No Image

ഷാർജയിലെ ബിസിനസ് സ്ഥാപനങ്ങൾക്ക് ആശ്വാസം; വിവിധ പിഴകൾക്കും സുരക്ഷാ ഫീസുകൾക്കും 50% ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  a month ago
No Image

വിജയ്‌യുടെ രാഷ്ട്രീയ തന്ത്രത്തിൽ അടിപതറി ഡിഎംകെ; തമിഴ്‌നാട്ടിൽ മുന്നണി മാറ്റത്തിനൊരുങ്ങി വിസികെ, നാളെ നിർണായക സഖ്യച്ചർച്ച!

National
  •  a month ago
No Image

കനത്ത മഴ; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 1 ബുധൻ ) അവധി

Kerala
  •  a month ago
No Image

ഒറ്റ​ ഗോളിൽ റൊണാൾഡോ വീഴും; മെസിക്കൊപ്പമെത്താൻ ഫ്രഞ്ച് നായകൻ!

Football
  •  a month ago
No Image

ദുബൈയിലെ 28 പ്രധാന റോഡുകൾ നവീകരിക്കാൻ ആർടിഎ; യാത്രാ സമയം കുറയും

uae
  •  a month ago
No Image

'ഈ ലോകകിരീടം ജോട്ടയ്ക്ക് വേണ്ടി'; പറങ്കിപ്പടയുടെ ലക്ഷ്യം പ്രഖ്യാപിച്ച് കോച്ച് റോബർട്ടോ മാർട്ടിനസ്!

Football
  •  a month ago