HOME
DETAILS
MAL
ബാര്‍ കോഴക്കേസില്‍ സമഗ്രമായ അന്വേഷണം വേണം: കോടിയേരി
backup
August 27 2016 | 19:08 PM
കോഴിക്കോട്: ബാര്‍ കോഴക്കേസിലെ എല്ലാ നടപടികളും പുറത്തുകൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കേസില്‍ ആര്‍ക്കൊക്കെയാണോ പങ്കുള്ളത്, അവരെല്ലാം നിയമത്തിനുമുന്നില്‍ എത്തണം. തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി നടപടി സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നത് ഗുരുതരമായ ആക്ഷേപമാണ്. കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കെ.എം മാണിക്ക് ആക്ഷേപമുണ്ടെങ്കില്‍ ആ കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയില്‍ വരണം. എസ്.പി സുകേശന് തന്നെ കേസ് അന്വേഷിക്കണമെന്ന നിര്‍ബന്ധം സി.പി.എമ്മിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."