കോട്ടയം നഗരസഭയില്‍ നിര്‍ണായക നീക്കങ്ങള്‍: എല്‍.ഡി.എഫ് അവിശ്വാസത്തെ ബി.ജെ.പി പിന്തുണയ്ക്കും, വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം
കോട്ടയം: കോട്ടയം നഗരസഭയില്‍ നിര്‍ണായക നീക്കങ്ങള്‍.യു.ഡി.എഫിനെതിരായ എല്‍.ഡി.എഫ് അവിശ്വാസത്തെ ബി.ജെ.പി പിന്തുണയ്ക്കും. നഗരസഭയിലെ അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം. ഡിസിസി പ്രസിഡന്റ് നേരിട്ട് വിപ്പ് നല്കി. കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായ സാഹര്യത്തിലാണ് നിര്‍ദ്ദേശം. ഭരണസ്തംഭനം ആരോപിച്ചാണ് കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് (ഹറള) ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.
യുഡിഎഫിനും എല്‍ഡിഎഫിനും 22 അംഗങ്ങള്‍ വീതമുള്ള നഗരസഭയില്‍ എട്ട് പേരുള്ള ബിജെപിയുടെ നിലപാട് നിര്‍ണായകമാണ്. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച ശേഷം യുഡിഎഫില്‍ തിരിച്ചെത്തിയാണ് ബിന്‍സി സെബാസ്റ്റ്യന്‍ നഗരസഭ ചെയര്പേഴ്സന് ആയത്. ആകെ 52 അംഗങ്ങള്‍ ഉള്ള നഗരസഭയില്‍ 27 പേരുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസ്സാവാന്‍ വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."