ഒടുവില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ജനറേറ്റര്‍ എത്തി
നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ജില്ലാ പഞ്ചായത്തിന്റെ ജനറേറ്റര്‍ എത്തി. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല് ആണ് ജനറേറ്റര്‍ നല്‍കുന്നത്. ഒരു മാസം മുമ്പ് നടന്ന എച്ച്.എം.സി യോഗത്തില്‍ കെല്ലിന് ടെണ്ടര്‍ നല്കുവാന് തീരുമാനിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് നേരത്തെതന്നെ കെല്ലിന് ടെണ്ടര്‍ നല്‍കിയിരുന്നു എന്നാല്‍ ഓണ്‍ലൈന്‍ ടെണ്ടര്‍ നല്‍കണമെന്ന എച്ച്.എം.സിയുടെ തീരുമാനമാണ് ജനറേറ്റര്‍ സ്ഥാപിക്കുന്നതിന് തടസ്സമായത്.30 ലക്ഷം രൂപയാണ് ജനറേറ്ററിന്റെ വില. പി.വി അന്‍വര്‍ എം.എല്‍.എ താല്‍ക്കാലികമായി വാടകക്ക് എടുത്ത് നല്കിയ ജനറേറ്ററാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ദിനംപ്രതി 3000 രൂപ വാടക നല്‍കിയാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. രണ്ടുമാസത്തിലേറെയായി എം.എല്‍.എ വാടക നല്‍കിവരികയാണ്. കെല്ലില്‍ നിന്നും ജനറേറ്റര്‍ വാങ്ങാനുള്ള തീരുമാനം എച്ച്.എം.സി നേരത്തെ റദ്ദാക്കിയത് സ്വകാര്യ ഏജന്‍സികളെ സഹായിക്കാനാണെന്ന ആരോപണം ശക്തമായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് വീണ്ടും എച്ച്.എം.സി യോഗം ചേര്‍ന്നാണ് കെല്ലിന് തന്നെ ടെണ്ടര്‍ നല്കാന് തീരുമാനിച്ചത്. ജില്ലാ പഞ്ചായത്തിന്റെ ജനറേറ്റര്‍ എത്തിയതോടെ ജില്ലാ ആശുപത്രിയിലെ വൈദ്യുതി പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.
160 കെ.വി.എയുടെ ജനറേറ്ററാണു സ്ഥാപിക്കുന്നത്. ഓപറേഷന് തിയറ്റര്‍ കെട്ടിടിത്തിനു മുന്നിലായി തിങ്കളാഴ്ച ഇതു സ്ഥാപിക്കും. 15 ദിവസം കൊണ്ടു ജനറേറ്ററിന്റെ പ്രയോജനം പൂര്‍ണമായും ലഭിക്കും. പഴയ 40 കെ.വി.എ ജനറേറ്ററാണു നിലവില്‍ ഇവിടെയുണ്ടായിരുന്നത്. പഴയ ജനറേറ്റര്‍ മാറ്റി പുതിയ ജനറേറ്റര്‍ വെക്കുന്നതിന് 31.30 ലക്ഷം രൂപക്കാണു കെല്ലിന് ടെണ്ടര്‍ നല്‍കിയിരുന്നത്.
ഇതില്‍ 75000 രൂപ കിഴിവ് അനുവദിച്ചിട്ടുണ്ട്. വൈദ്യുതി ഇടക്കിടെ തടസ്സപ്പെട്ടതിനെത്തുടര്‍ന്നു ഡയാലിസിസ്, ശസ്ത്രക്രിയകള്‍ എന്നിവ മുടങ്ങിയിരുന്നു. ഇതേത്തുടര്‍ന്നാണ് പി.വി അന്‍വര്‍ എംഎല്‍എ 120 കെ.വി.എയുടെ ജനറേറ്റര്‍ വാടകക്കു നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."