HOME
DETAILS

ആഭ്യന്തര കലഹം രൂക്ഷമായിരിക്കുന്നതിനിടെ അമരീന്ദര്‍ സിങ് -അമിത് ഷാ കൂടിക്കാഴ്ച

  
backup
September 29, 2021 | 1:30 PM

amith-sha-amreendar-met-congress15454546545

ഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലെത്തി. പഞ്ചാബ് കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുന്നതിനിടയിലാണ് അമരീന്ദര്‍ ഡല്‍ഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച.

അമരീന്ദര്‍ ഇന്നലെയാണ് ഡല്‍ഹിയിലെത്തിയത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് എത്തിയതെന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വിശദീകരണം. ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം അമിത് ഷായുടെ വസതിയിലെത്തിയിരിക്കുന്നത്.

ഇതിനിടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെത്തന്നെ അമ്പരപ്പിച്ചുകൊണ്ട് നാടകീയനീക്കത്തിലൂടെ നവ്‌ജോത് സിങ് സിദ്ദു പഞ്ചാബിലെ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. തിരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി അമരീന്ദര്‍സിങ്ങിനെ മാറ്റുകയും മന്ത്രിസഭ അടിമുടി അഴിച്ചുപണിയുകയും ചെയ്തതിനു പിന്നാലെയാണ് പി.സി.സി. അധ്യക്ഷന്റെ അപ്രതീക്ഷിത രാജി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago