തെലങ്കാനയേറാന് കോണ്‍ഗ്രസ്; വിയര്‍ത്ത് ബി.ആര്.എസ്, നിലംതൊടാതെ ബി.ജെ.പി
തെലങ്കാനയില്‍ കോണ്‍ഗ്രസ് കാതല്‍; വിയര്‍ത്ത് ബി.ആര്.എസ്, നിലംതൊടാതെ ബി.ജെ.പി
തെലങ്കാന: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 59 ഇടത്ത് കോണ്‍ഗ്രസും 33 സീറ്റുകളില്‍ ബി.ആര്.എസുമാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പി നാല് സീറ്റുകളിലും മറ്റുള്ളവര്‍ നാലിലും മുന്നില്‍ നില്ക്കുന്നു.
അതേസമയം, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിജയിക്കുമെന്ന് പോസ്റ്റുകള്‍ ടിപിസിസി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടു. വോട്ടെണ്ണലിനു മുന്നോടിയായിട്ടാണ് പോസ്റ്ററുകള്‍ പതിച്ചത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും ആഘോഷങ്ങള്‍ നടക്കുകയാണെന്നും ഡിസംബര്‍ 9ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പോസ്റ്ററുകളില്‍ പറയുന്നു.തെലങ്കാനയില്‍ കോണ്‍ഗ്രസ് 7595 സീറ്റുകള്‍ നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലു രവി ഹൈദരാബാദില്‍ പറഞ്ഞു. ബിആര്‍എസിന് 15 മുതല്‍ 20 വരെ സീറ്റുകള്‍ ലഭിച്ചേക്കും. 67 സീറ്റുകളില്‍ ബി.ജെ.പി ഒതുങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണകക്ഷിയായ ബി.ആര്.എസും കോണ്‍ഗ്രസും തമ്മില്‍ വാശിയേറിയ പോരാട്ടം നടന്ന തെലങ്കാനയില്‍ 3 കോടി 17 ലക്ഷം വോട്ടര്‍മാര്‍മാരാണ് ഉള്ളത്. ഒരു ട്രാന്‍സ്ജെന്‍ഡര്‍ ഉള്‍പ്പെടെ 2290 സ്ഥാനാര്‍ഥികളാണ് തെലങ്കാനയില്‍ ജനവിധി തേടിയത്.
കര്‍ഷകര്‍ക്കുള്ള ധനസഹായമടക്കം സര്‍ക്കാര്‍ ചെയ്ത ക്ഷേമ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ പ്രഭാവവുമായിരുന്നു ബി .ആര് എസിന്റെ തുറുപ്പുചീട്ട്. രാഹുല്‍ ഗാന്ധിയടക്കം ദേശീയ നേതൃനിര പൂര്‍ണമായി കളത്തിലിറക്കിയ കോണ്‍ഗ്രസ് കര്‍ണാടക മാതൃകയില്‍ 6 ഗ്യാരണ്ടികള്‍ നല്‍കിയാണ് വോട്ടു ചോദിച്ചത്.
കനത്തസുരക്ഷയിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. നാല് സംസ്ഥാനങ്ങളിലായി പതിനേഴ് കോടിയിലധികം ജനങ്ങളാണ് വിധിയെഴുതിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."