HOME
DETAILS

ബഹുസ്വരതയുടെ മഴവില്ലഴക്

  
backup
September 30 2021 | 20:09 PM

the-rainbow-of-pluralism

 

തന്‍സീര്‍ ദാരിമി കാവുന്തറ

സ്‌നേഹവും സഹിഷ്ണുതയും നിറഞ്ഞൊഴുകുന്ന സാമൂഹികവ്യവസ്ഥിതിയാണ് മനുഷ്യരാശിയുടെ സുഖപൂര്‍ണമായ മുന്നേറ്റത്തിന്റെ ആധാരബിന്ദു. ബഹുസ്വരതയുടെ അടിക്കല്ലിളക്കുന്ന രൂപത്തില്‍ അസഹിഷ്ണുത പതഞ്ഞുപൊങ്ങുന്ന ഈ ആസുരകാലത്ത് ഇസ്‌ലാമിലെ സഹിഷ്ണുതാപാഠങ്ങള്‍ക്ക് പത്തരമാറ്റ് തിളക്കമുണ്ട്.ബഹുസ്വരാത്മക ലോകത്തോടും ബഹുത്വപൂര്‍ണമായ സാമൂഹികതയോടും ക്രിയാത്മകമായ സമീപനമാണ് ഇസ്‌ലാം സ്വീകരിച്ചിട്ടുള്ളത്.


പ്ലൂരലിസം അഥവാ ബഹുസ്വരത എന്ന പദത്തെ കുറിക്കാന്‍ അറബി ഭാഷയില്‍ ഇപ്പോള്‍ പ്രയോഗിക്കുന്ന പദം 'തഅദ്ദുദിയ്യത്' എന്നാണ്. ഖുര്‍ആനിലോ ഹദീസുകളിലോ ഈ പദം ഈ അര്‍ഥത്തില്‍ ഉപയോഗിച്ചതായി കണ്ടെത്താനാവില്ല. അതേസമയം, ബഹുസ്വരതയുടെ ആധുനിക പ്രഖ്യാപിത നിയമങ്ങളും ധര്‍മങ്ങളുമെല്ലാം ഖുര്‍ആനും ഹദീസും വിളംബരപ്പെടുത്തിയിട്ടുണ്ട്. മതകീയ, സാസ്‌കാരിക, രാഷ്ട്രീയ, പാരിസ്ഥിതിക, നിയമ ബഹുസ്വരതകളോടെല്ലാം ഇസ്‌ലാമിന്റെ നിലപാട് ക്രിയാത്മകവും അനുകൂലവുമാണ്. അന്യമതങ്ങളോടും സംസ്‌കാരങ്ങളോടും സഹതാപപൂര്‍ണമായ പെരുമാറ്റമല്ല ഇസ്‌ലാമിന്റേത്. പ്രത്യുത അവരെക്കൂടി ഉള്‍ക്കൊണ്ട് സമൂഹത്തിന്റെ ഉന്നതിയില്‍ മാന്യമായ പരിഗണന നല്‍കുന്ന നയങ്ങളാണ് ഇസ്‌ലാം സ്വീകരിച്ചത്. പ്രകൃതിപരമായ വൈവിധ്യങ്ങളെ അനുഗ്രഹവും ദൃഷ്ടാന്തവുമായി കാണാനാണ് ശ്രമിച്ചത്.
ഖുര്‍ആന്‍ പറയുന്നു: 'ആകാശഭൂമിയെ സൃഷ്ടിച്ചതും നിങ്ങളുടെ ഭാഷകളും വര്‍ണങ്ങളും വ്യത്യസ്തങ്ങളായതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. ജ്ഞാനികള്‍ക്ക് അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട് '(റൂം 22). ഇവിടെ വൈവിധ്യത്തെ ദൃഷ്ടാന്തമായി കാണാനാണ് ഖുര്‍ആന്‍ പ്രേരിപ്പിച്ചത്. ഒരു ഹദീസില്‍ നബി(സ) പറയുന്നു: 'എന്റെ ജനതയുടെ വൈവിധ്യം കാരുണ്യമാണ്'( ബൈഹഖി, ദാരിമി).


ജനത എന്ന പദത്തെ കുറിക്കുന്ന അറബി വാചകം 'ഉമ്മത്ത്' എന്നാണ്. രണ്ടുതരം ഉമ്മത്താണ് ഇസ്‌ലാമിക ശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്നത്. പ്രവാചകന്റെ പ്രബോധനങ്ങള്‍ക്ക് ഉത്തരം നല്‍കിയ ഉമ്മത്തും ഉത്തരം നല്‍കാത്ത ഉമ്മത്തും. ഉമ്മത്തിന്റെ രണ്ടര്‍ഥപ്രകാരവും മനുഷ്യന്റെ ഈ വൈവിധ്യം അനുഗ്രഹമായി പ്രവാചകന്‍(സ) ഗണിച്ചു. എന്നാല്‍ വൈവിധ്യത്തെക്കാള്‍ കൂടുതല്‍ ഐക്യാഹ്വാനമാണ് ഖുര്‍ആനിലും ഹദീസിലുമുള്ളത്. ഇവിടെയാണ് പ്രോത്സാഹനജനകമായ വൈവിധ്യവും വ്യതിരിക്തതയും വേര്‍തിരിയുന്നത്. ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വ്യതിരിക്തത പാലിക്കുന്നതും വ്യതിരിക്തമാകുന്നതും തെറ്റല്ല. അതേസമയം, അതു പരിധി ലംഘിച്ച് തീര്‍ത്തും കലാപ ബന്ധിതമോ വേലിക്കു തീ പിടിക്കുന്ന രൂപത്തിലോ ആകാന്‍ പാടില്ലതാനും.
ആദം സന്തതികളെ നാം ബഹുമാനിച്ചിരിക്കുന്നു(ഇസ്‌റാഅ് 70) എന്നാണ് ഖുര്‍ആന്റെ അധ്യാപനം. മനുഷ്യനെ മനുഷ്യനായി മാത്രം കാണുകയും മനുഷ്യത്വത്തെ വരച്ചിടുന്നതില്‍ ഒരിക്കല്‍പോലും അതിര്‍വരമ്പുകള്‍ ചേര്‍ത്തുവയ്ക്കാതിരിക്കുകയും ചെയ്യാത്ത ഒരു പ്രഖ്യാപനമാണിത്. മനുഷ്യനെ ലിംഗ, വര്‍ണ, ജാതി, മത ഭേദമന്യേ ബഹുമാനിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിച്ച ഏക ഗ്രന്ഥം ഖുര്‍ആനാണ്. ബഹുമാനം എങ്ങനെയെന്ന് നിര്‍ണയിക്കുന്നതില്‍ വ്യാഖ്യാനങ്ങള്‍ വ്യതിരിക്താഭിപ്രായക്കാരാണെങ്കിലും ഏതൊരര്‍ഥപ്രകാരവും മറ്റാര്‍ക്കും അവകാശപ്പെടാനാകാത്ത വിധം ബഹുസ്വരതയുടെ ആഴവും മര്‍മവും തൊട്ടറിഞ്ഞ് ഇസ്‌ലാം പ്രതികരിച്ചിരിക്കുന്നു.


വിശുദ്ധ ഖുര്‍ആനിന്റെ ആരംഭം തന്നെ അല്ലാഹുവിന്റെ രണ്ടു നാമങ്ങള്‍ പരിചയപ്പെടുത്തിയാണ്. 'റഹ്മാന്‍'എന്നും 'റഹീം' എന്നും. രണ്ടും കാരുണ്യത്തെ കുറിക്കുന്നു. ഇതില്‍ റഹ്മാന്റെ ഏറ്റവും പ്രബലവും പ്രാമാണികവുമായ വ്യാഖ്യാനമനുസരിച്ച് 'ഈ ലോകത്ത് വിശ്വാസിക്കും അവിശ്വാസിക്കും ഒരുപോലെ കാരുണ്യം ചെയ്യുന്നവന്‍' എന്ന് വിവക്ഷിക്കാം. ഭൂമിലോകത്തെ ബഹുസ്വരതയെ തീര്‍ത്തും അംഗീകരിച്ചും ആദരിച്ചുമാണ് ഖുര്‍ആന്റെ തുടക്കമെന്ന് സാരം. ഇവിടെ ചേര്‍ത്തുവായിക്കേണ്ട മറ്റൊരു വാക്യമുണ്ട്. 'നിങ്ങള്‍ അല്ലാഹുവിന്റെ സ്വഭാവങ്ങള്‍ സ്വഭാവമാര്‍ജിക്കുവീന്‍'(സൂഫി വചനം). അല്ലാഹു അവന്റെ സ്വഭാവമായി പരിചയപ്പെടുത്തിയത് വര്‍ഗീകരിക്കാത്ത കാരുണ്യമാണെങ്കില്‍ അതേ സ്വഭാവം തന്നെയാണ് വിശ്വാസികള്‍ സ്വീകരിക്കാന്‍ ബാധ്യതപ്പെട്ടിരിക്കുന്നതുമെന്ന് ഈ വചനം അറിയിക്കുന്നു. ഖുര്‍ആന്റെ തുടക്കം ഇങ്ങനെയെങ്കില്‍ അവസാനിക്കുന്നതും മനുഷ്യന്റെ പൊതുശത്രുവിനെ പരിചയപ്പെടുത്തിയും സകല ജനങ്ങളോടും ഈ ശത്രുവില്‍നിന്നുള്ള രക്ഷയ്ക്കുവേണ്ടി പ്രാര്‍ഥിക്കാനുമുള്ള ആഹ്വാനവുമായാണ്. ഖുര്‍ആന്‍ അവസാനിക്കുന്നത് 'അന്നാസ്' എന്ന അധ്യായം കൊണ്ടും 'അന്നാസ്' എന്ന പദം കൊണ്ടുമാണ്. അന്നാസ് എന്നാല്‍ സകല ജനങ്ങളും എന്ന് വിവക്ഷിക്കപ്പെടുന്നു. ഈ അധ്യായത്തില്‍ അല്ലാഹുവിനെ പരിചയപ്പെടുത്തിയത് 'സകല ജനങ്ങളുടെയും പരിപാലകന്‍', 'സകല ജനങ്ങളുടെയും അധിപന്‍', 'സകല ജനങ്ങളുടെയും ആരാധ്യന്‍' എന്നിങ്ങനെയാണ്. ഇതെല്ലാം കുറിക്കുന്നത് ഇസ്‌ലാമിക ഭരണഘടനയുടെ അഥവാ ഖുര്‍ആന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള നിലപാടും സ്വഭാവവും ലക്ഷ്യവും മതത്തിന്റെ സാമൂഹ്യ വീക്ഷണങ്ങളുമാണ്. ഇത് സ്പഷ്ടമാക്കാന്‍ വേണ്ടി തന്നെയാണ് കരുതലോടെ നടത്തിയ ഇത്തരം പ്രയോഗങ്ങള്‍.


നബി(സ) വിശ്വാസി സമൂഹത്തോട് നല്‍കിയ ആഹ്വാനങ്ങളിലും ഇതേ ആശയം തന്നെ പ്രതിഫലിപ്പിക്കുന്നു. നബി(സ) പറഞ്ഞു: 'നിങ്ങള്‍ പരസ്പരം കരുണ കാണിക്കുന്നതുവരെ യഥാര്‍ഥ വിശ്വാസികളാവില്ല'. ഉടന്‍ അനുചരര്‍ പ്രതിവചിച്ചു. 'ഞങ്ങളെല്ലാം കരുണ കാണിക്കുന്നവരാണല്ലോ നബിയേ'. നബി അരുളി: 'തീര്‍ച്ച! നിങ്ങള്‍ സ്വന്തം സുഹൃത്തിനോട് കാണിക്കുന്ന കാരുണ്യമല്ല ഉദ്ദേശിച്ചത്. മറിച്ച് സകല ജനങ്ങളോടും കാണിക്കുന്ന കാരുണ്യമാണ് ഉദ്ദേശ്യം'(ഇമാം ത്വബറാനി).


സഹിഷ്ണുതയുടെ മകുടോദാഹരണങ്ങളാണ് ഇസ്‌ലാമിക ചരിത്രത്തില്‍ ഏറെയുമുള്ളത്. പ്രമാണങ്ങളെ വക്രീകരിച്ചും അടര്‍ത്തിയെടുത്തും ദുര്‍വ്യാഖ്യാനിച്ച് ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ ഇസ്‌ലാമിക ദര്‍ശനത്തിന്റെ മഴവില്‍ സൗന്ദര്യം കണ്ടില്ലെന്നു നടിക്കുകയാണ്. അന്ധന്‍ സൂര്യപ്രകാശത്തെ നിഷേധിച്ചതുകൊണ്ട് സൂര്യനെന്തു ഖേദം!.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  4 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  4 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  4 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  4 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  4 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  4 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  4 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  4 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  4 days ago

No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  5 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  5 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  5 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  5 days ago