രാജസ്ഥാനായി പൊരിഞ്ഞ പോരാട്ടം, കൈ വിടാതെ ഛത്തിസ്ഗഡ്; മധ്യപ്രദേശില്‍ ബി.ജെ.പി
രാജസ്ഥാനായി പൊരിഞ്ഞ പോരാട്ടം, കൈ വിടാതെ ഛത്തിസ്ഗഡ്; മധ്യപ്രദേശില്‍ ബി.ജെ.പി
തെലങ്കാന: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസ് തന്നെയാണ് മുന്നേറുന്നത്. ആകെയുള്ള 90 സീറ്റില്‍ 46 എണ്ണത്തില്‍ കോണ്‍ഗ്രസ് ആണ് മുന്നേറുന്നത്. തൊട്ടുപിന്നിലായി 42 സീറ്റ് മുന്നേറ്റവുമായി ബി.ജെ.പിയുണ്ട്.
അതേസമയം, രാജസ്ഥാനില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. രാജസ്ഥാനില്‍ 199ല്‍ 93ല്‍ കോണ്‍ഗ്രസും 94വല്‍ ബി.ജെ.ിപിയും മുന്നേറുന്നു. സി.പി.എമ്മിന് രണ്ടും മറ്റുള്ളവര്‍ ഒമ്പത് സീറ്റിലുമാണ് മുന്നേറുന്നത്. മധ്യപ്രദേശില്‍ ബി.ജെ.പി മുന്നേറ്റമാകാണുന്നത്. 230ല്‍ 126 സീറ്റില്‍ ബി.ജെ.പി മുന്നേറ്റമാണ്. 89ല്‍ കോണ്‍ഗ്രസും മറ്റുള്ളവര്‍ രണ്ടും എന്നിങ്ങനെയാണ് അവിടെ സീറ്റുനില.
നവംബര്‍ 25നാണ് രാജസ്ഥാനിലെ 199 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് 75.45 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇത് 2018 തെരഞ്ഞെടുപ്പ് പോളിങ് ശതമാനത്തേക്കാള്‍ കൂടുതലായിരുന്നു. 2018 ല്‍ 74.71 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്.
ഇത്തവണ രാജസ്ഥാനില്‍ കനത്ത പോരാട്ടം തന്നെയാണ് നടക്കുന്നത്. സംസ്ഥാനത്തെ അഴിമതിയും ക്രമസമാധാന പ്രശ്നങ്ങളും ആരോപിച്ച് ഭരണകക്ഷിയായ കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ചായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. കോണ്‍ഗ്രസിനെ ഇത്തവണ തറപറ്റിക്കാനാകുമെന്നും ബി.ജെ.പി വിശ്വസിക്കുന്നു.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇന്നലെ പ്രതികരിച്ചിരുന്നു. ശനിയാഴ്ച ജയ്പൂരിലെ കോണ്‍ഗ്രസ് വാര് റൂമില്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. താന്‍ സ്ഥാനാര്‍ത്ഥികളുമായി സംസാരിച്ചുവെന്നും ഗെഹ്ലോട്ട് പറഞ്ഞു. പാര്‍ട്ടിയുടെ സംസ്ഥാന ചുമതലയുള്ള സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ, പാര്‍ട്ടി മേധാവി ഗോവിന്ദ് സിംഗ് ദോട്ടസാര എന്നിവരും ഗെഹ്ലോട്ടുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."