HOME
DETAILS
MAL
മോന്‍സന്റെ ഭീഷണി: പരാതിയില്‍ ജില്ലാ പൊലിസ് മേധാവിയെ കക്ഷിചേര്‍ക്കണമെന്ന് ഹൈക്കോടതി
backup
October 01 2021 | 04:10 AM
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്സണ് മാവുങ്കല്‍ ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയില്‍ ജില്ലാ പൊലിസ് മേധാവിയെ കക്ഷിചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മോന്‍സന്റെ മുന്‍ ഡ്രൈവര്‍ ഇടുക്കി സ്വദേശി ഇ.വി അജിത് നല്കിയ ഹരജിയിലാണ് കോടതി കമ്മിഷണറെ കക്ഷിചേര്‍ക്കാന്‍ നിര്‍ദേശിച്ചത്.
മോന്‍സന്റെ കേസുമായി ബന്ധപ്പെട്ടു തന്നെ പൊലിസ് ഭീഷണിപ്പെടുത്തുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് അജിത് ഹരജി നല്‍കിയത്. മോന്സണ് ചേര്‍ത്തല സര്‍ക്കിള്‍ ഇന്‍സ്പെക്ടറടക്കമുള്ള ഉന്നത പൊലിസുദ്യോഗസ്ഥരുമായി ബന്ധമുണ്ടന്നും സി.ഐയും എസ്.ഐയും നോട്ടിസ് നല്‍കാതെ ഹാജരാവാന്‍ ആവശ്യപ്പെടുകയാണെന്നും അജിത് ഹരജിയില്‍ ആരോപിച്ചു.
ഇപ്പോള്‍ കലൂരില്‍ താമസിക്കുന്ന അജിത്തിനു സംരക്ഷണമുറപ്പാക്കാന്‍ കോടതി കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ക്കു നിര്‍ദേശം നല്കി. കേസില്‍ തിങ്കളാഴ്ചയ്ക്കക്കം പൊലിസ് വിശദീകരണം നല്‍കണം. മോന്സണ് അറസ്റ്റിലായ സാഹചര്യത്തില്‍ കേസിന്റെ ഗൗരവം വര്‍ധിച്ചതായി കോടതി നിരീക്ഷിച്ചു. മോന്‍സണെതിരായ പരാതിയില്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ചോദ്യം ചെയ്തെന്നും കഴിഞ്ഞ മാസം എട്ടിനു മൊഴി നല്‍കിയെന്നും അജിത് ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."