HOME
DETAILS

ഹയര്‍സെക്കന്‍ഡറി സീറ്റ് അപര്യാപ്തത മലബാറിന് വേണ്ടത് അധിക ബാച്ചുകള്‍

  
backup
October 01 2021 | 04:10 AM

higher-secondary-seat-insufficiency-malabar-needs-extra-batches
 
ടി. മുംതാസ്
 
കോഴിക്കോട്: കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ചാല്‍ മാത്രമേ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ രംഗത്ത് മലബാര്‍ മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരം സാധ്യമാവൂ എന്ന് വിദ്യാഭ്യാസ വിദഗ്ധര്‍. അധിക സീറ്റ് കൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും ഇവര്‍ പറയുന്നു. സാമ്പത്തിക ബാധ്യതയെന്ന കാരണം പറഞ്ഞ് മലബാറിന്റെ അധിക ബാച്ച് ആവശ്യത്തെ സര്‍ക്കാര്‍ ചവറ്റുകൊട്ടയില്‍ തള്ളുമ്പോള്‍ തുലാസിലാവുന്നത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയാണ്. മലബാറിലെ ഹയര്‍സെക്കന്‍ഡറി രംഗത്ത് 25000ല്‍ അധികം സീറ്റുകളുടെ കുറവുണ്ട്.  
നിലവില്‍ മലബാറില്‍ മിടുക്കരായ കുട്ടികള്‍ പോലും സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ പ്രവേശനം ലഭിക്കാതെ പുറത്താവുകയാണ്. ഇതിന് തെളിവാണ് ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്തുവന്നപ്പോള്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കു പോലും അവസരം ലഭിക്കാത്തത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പുറത്താവുക. ഇവിടെ 20 ശതമാനം അധിക സീറ്റുകള്‍ അനുവദിച്ചതിനു ശേഷവും 11500ല്‍ അധികം കുട്ടികള്‍ക്ക് സീറ്റ് ലഭിക്കാത്ത സ്ഥിതിയാണ്. അതേസമയം തെക്കന്‍ ജില്ലകളില്‍ ആവശ്യത്തിലേറെ സീറ്റുകളും. ഇവിടങ്ങളില്‍ എസ്.എസ്.എല്‍.സി വിജയിച്ച എല്ലാ കുട്ടികള്‍ക്കും പ്രവേശനം ലഭിക്കുമെന്നിരിക്കെയാണ് മലബാറില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ പോലും പുറത്താകുന്നത്.
 
നിലവിലെ അവസ്ഥയില്‍ മലബാറില്‍ ഒരു ബാച്ചില്‍ 60 കുട്ടികളെയാണ് പരിഗണിക്കുന്നത്. 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചതോടെ ഇത് 70ലേക്ക് ഉയരും. അതായത് 50 കുട്ടികള്‍ക്ക് മാത്രം പഠിക്കാന്‍ സൗകര്യമുള്ള ഒരു ക്ലാസില്‍ 70ഉം അതില്‍ അധികവും കുട്ടികള്‍ തിങ്ങിയിരുന്നു പഠിക്കണം. തെക്കന്‍ ജില്ലകളില്‍ 50 കുട്ടികള്‍ക്ക് സുഖമായിരുന്നു പഠിക്കാം. ലാബ് സൗകര്യമടക്കം ഏര്‍പ്പെടുത്തുന്നതും 50 കുട്ടികള്‍ക്കായാണ്. ഒരു ബാച്ചില്‍ അധികം കുട്ടികളെ ഉള്‍ക്കൊള്ളിക്കുന്നത് പഠനനിലവാരത്തെ ബാധിക്കുമെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞതവണ ഓപ്പണ്‍ സ്‌കൂള്‍ വഴി പ്ലസ്ടുവിന് രജിസ്റ്റര്‍ ചെയ്തവരില്‍ 77.3 ശതമാനവും  മലബാറില്‍ നിന്നുള്ള കുട്ടികളാണ്. 
 
സീറ്റ് ഒഴിഞ്ഞു കിടക്കുന്ന തെക്കന്‍ ജില്ലകളില്‍ നിന്ന് അധികം വരുന്ന ബാച്ചുകള്‍ മലബാറിലേക്ക് മാറ്റിയാല്‍ സര്‍ക്കാരിന് അധിക ബാധ്യതയില്ലാതെ മലബാറിലെ സീറ്റ് അപര്യാപ്തത കുറച്ചെങ്കിലും പരിഹരിക്കാന്‍ കഴിയും. മലബാര്‍ മേഖലയോടുള്ള സര്‍ക്കാര്‍ അവഗണനയുടെ നേര്‍സാക്ഷ്യമാണ് നിലവിലെ വിദ്യാഭ്യാസ അവസരങ്ങളുടെ അപര്യാപ്തതയെന്നും കെ.എച്ച്. എസ്. ടി. യു അടക്കമുള്ള പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago