ഹൃദയത്തിന്റെ ആരോഗ്യം പ്രധാനമാണോ? പ്രാതലില്‍ ഈ മാറ്റങ്ങള്‍ വരുത്താം
പ്രാതല്‍ എന്നത് ഒരാളുടെ ഡയറ്റില്‍ നിന്ന് ഒരിക്കലും ഒഴിവാക്കാന്‍ സാധിക്കാത്ത ഘടകമാണ്. പ്രാതല്‍ ഒരു കാരണവശാലും ഒഴിവാക്കരുത് എന്നതാണ് എത്ര കടുത്ത ഡയറ്റ് സ്വീകരിക്കുന്നവരോടും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുള്ളത്.ഇപ്പോള്‍ പ്രാതലില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം ഉറപ്പുവരുത്താമെന്നാണ് പുറത്ത് വരുന്ന പഠന റിപ്പോര്‍ട്ടുകള്‍.ഹൃദ്രോഗപക്ഷാഘാത സാധ്യതകള്‍ കുറയ്ക്കാന്‍ പ്രാതലില്‍ നട്‌സ് ഉള്‍പ്പെടുത്തണമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഇതിലൂടെ ഹൃദ്രോഗസാധ്യത പതിനേഴു ശതമാനവും പ്രമേഹസാധ്യത പതിനെട്ടുശതമാനവും അകാലമരണസാധ്യത പതിനഞ്ചുശതമാനവുമായി കുറയ്ക്കാനാവുമെന്നാണ് പഠനത്തിലുള്ളത്. ബി.എം.സി. മെഡിസിന്‍ എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജര്‍മന്‍ ഡയബറ്റിസ് സെന്റര്‍&റിസര്‍ച്ചിലെ ഗവേഷകരാണ് പഠനം നടത്തിയത്.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഫ്‌ലേവനോയ്ഡുകള്‍, ഫൈറ്റോകെമിക്കലുകള്‍, ആന്റിഓക്‌സിഡന്‍ുകള്‍ എന്നിവ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. പൈനാപ്പിള്‍, മാങ്ങ, മുന്തിരി, ആപ്പിള്‍, പപ്പായ തുടങ്ങിയ പഴങ്ങള്‍ നല്ലതാണ്. പച്ചക്കറികളിലുള്ള കരോട്ടിനോയ്ഡുകളും ഫ്‌ലേവനോയ്ഡുകളും ഹൃദ്രോഗത്തെ പ്രതിരോധിക്കുന്നു. പ്രതിദിനം ഏകദേശം 750 ഗ്രാം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.മുഴുധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ നിയന്ത്രിക്കുന്നു. ഗോതമ്പ്, അരി, ഓട്ട്‌സ്, റാഗി തുടങ്ങിയവ ഹൃദയാരോഗ്യത്തിന് നല്ലതാണ്. മുളപ്പിച്ച പയര്‍, കടല, ഉഴുന്ന് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
മത്സ്യം ഉത്തമ ഹൃദയസൗഹൃദ വിഭവമാണ്. കടല്‍മത്സ്യങ്ങളില്‍ ധാരാളമടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എച്ച്.ഡി.എല്‍. കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കും. അപകടകാരിയായ ?ടൈ?ഗ്ലിസറൈഡ!ിന്റെ അളവ് കുറച്ച് ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു. ആഴ്ചയില്‍ കുറഞ്ഞത് 200 ഗ്രാം മത്സ്യമെങ്കിലും കഴിക്കണം. വറുത്തുപൊരിച്ച് കഴിക്കാതെ കറിവെച്ച് കഴിക്കണം.ചോറിന്റെ അളവ് കുറയ്ക്കണം. ചോറിന്റെയും പഞ്ചസാരയുടെയും അളവ് കൂടുന്നത് കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ കാരണമാകും.
ഉച്ചയൂണില്‍ ചോറിന്റെ അളവ് കുറച്ച് പച്ചക്കറികള്‍ കൂടുതലായി ഉള്‍പ്പെടുത്തണം. പ്ലേറ്റിന്റെ നാലിലൊരു ഭാഗം മാത്രം മതി ചോറ്. പച്ചക്കറികളും എന്തെങ്കിലും പഴങ്ങളുമാകട്ടെ പ്ലേറ്റിന്റെ പകുതിഭാഗം. ബാക്കി നാലിലൊരുഭാ?ഗം പ്രോട്ടീന്‍ സമൃദ്ധമായ മത്സ്യം, പയറുവര്‍?ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താം. ചുവന്ന മാംസം ഒഴിവാക്കണം.ദാഹമകറ്റാന്‍ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ഒഴിവാക്കുക. ഇവയിലടങ്ങിയിരിക്കുന്ന അമിത ഷുഗറും കാലറിയും അമിതവണ്ണത്തിനും ചൈപ്പ് 2 പ്രമേഹത്തിനും കാരണമാകാം.
പകരം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പഴച്ചാറുകള്‍, കരിക്കിന്‍വെള്ളം, കടുപ്പം കുറഞ്ഞ ചായ എന്നിവ ശീലമാക്കുക.പ്രഭാതഭക്ഷണം സമൃദ്ധമായി കഴിക്കുക. ഉച്ചഭക്ഷണവും ബ്രേക്ഫാസ്റ്റും ചേര്‍ത്ത് കഴിക്കുന്ന ബ്രഞ്ച് വേണ്ട. ബ്രേക് ഫാസ്റ്റില്‍ എന്തെങ്കിലും പഴങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
Content Highlights:what you should have for breakfast to reduce heart attack risk
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."