പി.വി അന്‍വറിനെതിരായ ക്രഷര്‍ തട്ടിപ്പ് കേസ്; സമ്പൂര്‍ണ കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി
തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എക്കെതിരായ ക്രഷര്‍ തട്ടിപ്പ് കേസില്‍ സമ്പൂര്‍ണ കേസ് ഡയറി ഹാജരാക്കണമെന്ന് മഞ്ചേരി സി.ജെ.എം കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി.
അന്‍വറിനെ അറസ്റ്റ് ചെയ്യണമെന്ന് പരാതിക്കാരന്‍ ആവശ്യമുന്നയിച്ച സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ദ്ദേശം. കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എന്‍ജിനിയറുടെ 50 ലക്ഷം തട്ടിയ കേസില്‍ പി വി അന്‍വര്‍ എം എല്‍ എ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായാണ് കോടതിയില്‍ ഇന്നലെ ക്രൈം ബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയത്.
കോടതി നിര്‍ദ്ദേശിച്ചപ്രകാരം ക്രൈം ബ്രാഞ്ച് കേസ് ഡയറി ഹാജരാക്കിയില്ലെന്നും, മുമ്പ് മഞ്ചേരി പൊലിസ് നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറി മാത്രമാണ് ഹാജരാക്കിയതെന്നും പരാതിക്കാരന്‍ കോടതിയെ അറിയിച്ചു.
ഹൈക്കോടതി ഉത്തരവ് പ്രകാരം 2018 ഡിസംബര്‍ 13മുതല്‍ അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് രണ്ടു വര്‍ഷമായി നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറി സമര്‍പ്പിച്ചിട്ടില്ല. അന്വേഷണം അട്ടിമറിച്ച് ക്രൈം ബ്രാഞ്ച് പിവി അന്‍വര്‍ എംഎല്‍എയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും പരാതിക്കാരന്‍ വ്യക്തമാക്കി. ഇതോടെയാണ് സമ്പൂര്‍ണ്ണ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.
പിവി അന്‍വര്‍ എംഎല്‍എയുടെ റിസോര്‍ട്ടിലെ തടയണകള്‍ കൂടരഞ്ഞി പഞ്ചായത്ത് പൊളിക്കും. കൂടരഞ്ഞി പഞ്ചായത്ത് അധികൃതര്‍ തടയണകള്‍ പൊളിക്കാനുള്ള നടപടികള്‍ തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."