സഊദിയിൽ വീണ്ടും നിയമലംഘകർക്കായുള്ള റെയ്ഡ്; പിടിയിലായത് 17,976 പേർ
സഊദിയിൽ വീണ്ടും നിയമലംഘകർക്കായുള്ള റെയ്ഡ്; പിടിയിലായത് 17,976 പേർ
റിയാദ്: സഊദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാചട്ടങ്ങളും ലംഘിച്ച 17,976 പേർ പിടിയിലായി. സുരക്ഷാ ചുമതലയുള്ള വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് വിദേശികൾ പിടിയിലായത്. നവംബർ 23 മുതൽ 29 വരെ ദിവസങ്ങളിലായിരുന്നു റെയ്ഡ്.
10,881 താമസ നിയമലംഘകരും 4,159 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും 2,936 തൊഴിൽ നിയമലംഘകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 700 പേരെയും ഇവർക്കൊപ്പം അറസ്റ്റ് ചെയ്തു. ഇവരിൽ 40 ശതമാനം യമനികളും 56 ശതമാനം ഇത്യോപ്യക്കാരും നാല് ശതമാനം മറ്റ് രാജ്യക്കാരുമാണ്.
128 നിയമലംഘകർ രാജ്യത്തുനിന്ന് പുറത്തുപോകാൻ അതിർത്തി കടക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ടു. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരുകയും അഭയം നൽകുകയും ചെയ്ത ഏഴുപേരെ അറസ്റ്റ് ചെയ്തു.
മൊത്തം 51,267 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 44,922 പുരുഷന്മാരും 6,345 സ്ത്രീകളുമാണ്. 45,054 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് റഫർ ചെയ്തു. 2,070 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ റഫർ ചെയ്തു. 9,343 നിയമലംഘകരെ നാടുകടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."