HOME
DETAILS
MAL
മരണത്തെ പോലും ദുരൂഹമാക്കാന്‍ ശ്രമിക്കുന്നു, ജലീലിന്റേത് രാഷ്ട്രീയത്തിലെ ഏറ്റവും തരംതാണ പ്രവൃത്തി; ആരോപണങ്ങള്‍ക്കെതിരെ എം. കെ മുനീര്‍
backup
October 03 2021 | 05:10 AM
കോഴിക്കോട്: കെ.ടി ജലീലിനെതിരെ രൂക്ഷവിമര്‍ശനവുമായി എം.കെ മുനീര്‍. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണത്തെ എ.ആര്.നഗര്‍ ബാങ്ക് ക്രമക്കേടുമായി ബന്ധിപ്പിച്ച് കെ.ടി.ജലീലിന്റെ ആരോപണത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കെ.ടി ജലീല്‍ ഫോറന്‍സിക് കാര്യങ്ങള്‍ ഏറ്റെടുത്ത പോലെയാണ് സംസാരിക്കുന്നത്. ഒരാളുടെ മരണത്തെ പോലും ദുരൂഹമാക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയത്തിലെ ഏറ്റവും തരംതാണ പ്രവര്‍ത്തിയാണ്. ഇതിനൊന്നും മറുപടി പറയുന്നില്ല. ഇത് മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹരിത എന്ന വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഇനി ഇതില്‍ ചര്‍ച്ചയില്ലെന്നും എം.കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തക സമിതിയില്‍ വരാത്ത കാര്യങ്ങളാണ് പുറത്ത് പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."