മിഗ്‌ജോം കരതൊട്ടു; ആന്ധ്രയില്‍ കനത്ത മഴ
മിഗ്‌ജോം കരതൊട്ടു; ആന്ധ്രയില്‍ കനത്ത മഴ
അമരാവതി: മിഗ്‌ജോം ചുഴലിക്കാറ്റ് കര തൊട്ടതോടെ ആന്ധ്രാപ്രദേശില്‍ ശക്തമായ മഴ. നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിലാണ് കാറ്റ് കര തൊട്ടത്. സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുപ്പതി, നെല്ലൂര്‍, പ്രകാശം, കൃഷ്ണ, വെസ്റ്റ് ഗോദാവരി, കോനസീമ, കാകിനാഡ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്.
ആന്ധ്ര തീരത്ത് കടല്‍ക്ഷോഭം രൂക്ഷമാണ്. തിരമാലകള്‍ ആറടി വരെ ഉയരത്തില്‍ വീശുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്ര വഴിയുള്ള കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി. സംസ്ഥാനത്ത് ഇന്ന് മുഴുവന്‍ കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ്. നാളെ ഒറ്റപ്പെട്ടയിടങ്ങളിലും മഴയുണ്ടാകും. വിവിധയിടങ്ങളിലായി രക്ഷാപ്രവര്‍ത്തനത്തിന് 29 എന്‍ഡിആര്‍എഫ് യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം ചെന്നൈയില്‍ മഴയ്ക്ക് നേരിയ ആശ്വാസമുണ്ട്. കഴിഞ്ഞ എട്ട് മണിക്കൂറായി മഴ പെയ്യുന്നില്ല. എന്നാല്‍ നഗരത്തില്‍ മിക്കയിടത്തും വെള്ളക്കെട്ടും ദുരിതവും തുടരുകയാണ്. മഴക്കെടുതികളില്‍ 8 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മഴയ്ക്ക് ശമനമുണ്ടായതോടെ ചെന്നൈ മെട്രോ സര്‍വീസും വ്യോമ ഗതാഗതവും പുനഃസ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."