HOME
DETAILS

'തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കഫിയ പുതച്ച് ഉണ്ണിയേശു' ഇസ്‌റാഈലിനോടുള്ള പ്രതിഷേധമായി, ഗസ്സക്ക് ഐക്യദാര്‍ഢ്യമായി ബത്‌ലഹേമിലെ ചര്‍ച്ചിലൊരുക്കിയ 'പുല്‍ക്കൂട്'

  
backup
December 06 2023 | 05:12 AM

a-quiet-christmas-in-bethlehem-amid-war-in-gaza

'തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കഫിയ പുതച്ച് ഉണ്ണിയേശു' ഇസ്‌റാഈലിനോടുള്ള പ്രതിഷേധമായി, ഗസ്സക്ക് ഐക്യദാര്‍ഢ്യമായി ബത്‌ലഹേമിലെ ചര്‍ച്ചിലൊരുക്കിയ 'പുല്‍ക്കൂട്'

അതിമനോഹരമായ ലൈറ്റുകളാലും നക്ഷത്രങ്ങളാലും മിന്നിത്തിളങ്ങേണ്ട പുല്‍ക്കൂടിന്റെ സ്ഥാനത്ത് തകര്‍ന്ന കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ കല്‍ച്ചീളുകള്‍. അവയില്‍ കയറി നില്‍ക്കുന്നമറിയം ഔസേപ്പ്, രാജാക്കന്മാര്‍, ആട്ടിടയന്മാര്‍, ആടുമാടുകള്‍, മാലാഖമാര്‍ അവക്കിടയില്‍ മെഴുകുതിരിയുടെ ഇത്തിരിവെട്ടത്തില്‍ കഫിയ പുതച്ചു കിടക്കുന്ന ഉണ്ണിയേശു. യേശു ക്രിസ്തുവിന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ബെത്‌ലഹേമിലെ ക്രൈസ്റ്റ് ലൂഥറന്‍ ചര്‍ച്ചിലെ ഇത്തവണത്തെ പുല്‍ക്കൂടാണിത്.

ഇസ്‌റാഈല്‍ കൂട്ടക്കുരുതിയില്‍ പൊള്ളുന്ന ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചാണ് ക്രൈസ്റ്റ് ലൂഥറന്‍ ചര്‍ച്ച് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഇത്തരമൊരു പുല്‍ക്കൂടൊരുക്കിയത്. ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന ഗസ്സയിലെ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ഫലസ്തീന്‍ കുഞ്ഞുങ്ങളുടെ പ്രതീകമായാണ് ചര്‍ച്ച് ഇത്തവണ ഉണ്ണിയേശുവിനെ അവതരിപ്പിച്ചത്. ഇത് മാത്രമല്ല പതിവിലും വിപരീതമായ ശാന്തമാണ് ഇവിടെ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങള്‍. യോശുവിന്‍രെ ജന്മഗേഹമെന്ന് വിശ്വസിക്കപ്പെടുന്നതിനാല്‍ തന്നെ തിരക്കും ബഹളവുമായി ആഘോഷഭരിതമാണ് സാധാരണ ഇവിടുത്തെ ക്രിസ്മസ് നാളുകള്‍. അവിടുത്തെ ആളുകള്‍ക്കു പുറമേ തീര്‍ഥാടകരുടേയും തള്ളിക്കയറ്റമായിരിക്കും ഇവിടെ. എന്നാല്‍ ഇത്തവണ ഇവിടെ എല്ലാ ആഘോഷങ്ങളും റദ്ദാക്കിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

അധിനിവിഷ്ട ഫലസ്തീനിലെ ജെറുസലേമിലാണ് ബെത്‌ലഹേം സ്ഥിതി ചെയ്യുന്നത്. ഓരോ ദിനവും നിരവധി കുഞ്ഞുങ്ങളെയാണ് ഗസ്സയിലും സമീപ പ്രവിശ്യകളിലും ഇസ്‌റാഈല്‍ കൊന്നൊടുക്കുന്നത്. ഈ സാഹചര്യത്തിലാണ് ക്രിസ്മസ് ആഘോഷങ്ങള്‍ മാറ്റിവെക്കാനുള്ള തീരുമാനം. 'യേശുക്രിസ്തു ഈ വര്‍ഷം ജനിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഫലസ്തീന്‍ ജനതയോട് ഐക്യപ്പെട്ട് ഗസ്സയിലെ കരിങ്കല്‍ കഷ്ണങ്ങള്‍ക്കിടയില്‍ തന്നെയായിരുന്നു പിറവിയെടുക്കുക' ലുഥറന്‍ പാസ്റ്റര്‍ മുന്‍താര്‍ ഇസ്ഹാഖ് പറയുന്നു.

തങ്ങളുടെ ഏറ്റവും പവിത്രമായ ആഘോഷത്തെ ഫലസ്തീനികളോട് ഐക്യപ്പെടാനുള്ള അവസരമായി ഉപയോഗിച്ച ചര്‍ച്ചിന്റെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍മീഡിയകളില്‍ രംഗത്തെത്തിയത്. യഥാര്‍ഥ ക്രൈസ്തവ സംസ്‌കാരമാണ് ഇതെന്നും ധീരമായ നിലപാടാണെന്നും പലരും ചൂണ്ടിക്കാട്ടി.

ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ഇസ്‌റാഈല്‍ ആക്രമണത്തില്‍ 6600ലേറെ ഫലസ്തീനി കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടതെന്ന് ഗസ്സ ഭരണകൂടത്തിന്റെ മാധ്യമ ഓഫീസിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് കുഞ്ഞുങ്ങളെ കാണാതായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫലസ്തീനില്‍ ഇസ്‌റാഈല്‍ അധിനിവേശം തുടങ്ങിയത് മുതല്‍ കൊല്ലപ്പെടുകയും പരിക്കേല്‍പ്പിക്കപ്പെടുകയും ചെയ്യുന്നതിലേറെയും കുട്ടികളും സ്ത്രീകളുമാണ്.

ഫലസ്തീനിലെ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന ഇസ്‌റാഈലിനെതിരെ നിരവധി ലോകരാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയും വിവിധ ഏജന്‍സികളും രംഗത്തെത്തിയിരുന്നു. ഇസ്‌റാഈല്‍ തീവ്രവാദ രാഷ്ട്രമാണെന്ന് നിരവധി പേര്‍ എക്‌സില്‍ കുറിച്ചു. 'ലോകത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടം പിടിച്ച സ്ഥലമാണ് ഗസ്സ'യെന്നാണ് യുഎന്‍ ചില്‍ഡ്രന്‍സ് ഫണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസ്സല്‍ പറഞ്ഞത്. വെടിനിര്‍ത്തലിന് ശേഷം ഇസ്‌റാഈല്‍ വീണ്ടും ആക്രമണം തുടങ്ങിയതോടെ നൂറു കണക്കിന് കുഞ്ഞുങ്ങള്‍ ദിനേനെ കൊല്ലപ്പെടുമെന്നും റസ്സല്‍ ചൂണ്ടിക്കാട്ടി.

അമേരിക്കയടക്കമുള്ള പ്രധാന രാഷ്ട്രങ്ങളുടെ പിന്തുണയോടെ ഇസ്‌റാഈല്‍ ക്രൂരത തുടരുന്നതിനിടെ ഗസ്സയില്‍ നിന്നൊരു വീഡിയോയും പുറത്തുവന്നിരുന്നു. ഇസ്‌റാഈലി സൈനികര്‍ ഗസ്സയിലെ കൊല്ലപ്പെട്ട കുട്ടികളുടെ സൈക്കിളോടിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇസ്രായേലി യുദ്ധക്കുറ്റങ്ങളും ക്രൂരതകളും തുറന്നുകാട്ടുന്ന ജാക്‌സണ്‍ ഹിന്‍ക്ലെയടക്കം പങ്കുവച്ച വീഡിയോക്ക് താഴെ രൂക്ഷ വിമര്‍ശനങ്ങളാണ് ഇസ്‌റാഈലിനെതിരെ ഉയരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago