അറിവിന്റെ തനിമയിലും പാരമ്പര്യ സൂക്ഷിപ്പിലും ജാമിഅയുടെ സേവനം നിസ്തുലം: ടി.എസ് ഇബ്റാഹീം മുസ്‌ലിയാർ
അറിവിന്റെ തനിമയിലും പാരമ്പര്യ സൂക്ഷിപ്പിലും ജാമിഅയുടെ സേവനം നിസ്തുലം: ടി.എസ് ഇബ്റാഹീം മുസ്‌ലിയാർ
ദോഹ: കേരളത്തിലെ മത കലാലയങ്ങളുടെ മാതാവായ ജാമിഅ നൂരിയ്യ അറബിയ്യ യഥാർത്ഥ മതവിജ്ഞാനത്തിന്റെ വിതരണത്തിൽ നിസ്തുല സാന്നിധ്യമാണെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും പാനൂർ ഖാളിയുമായ ടി.എസ് ഇബ്റാഹീം മുസ്‌ലിയാർ. ഓസ്ഫോജന ഖത്തർ സംഘടിപ്പിച്ച ജാമിഅ സമ്മേളന പ്രചരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. കാലം തേടിയ അനിവാര്യ ഇടപെടലായിരുന്നു ജാമിഅ, അന്നത്തെ ഏറ്റവും മഹത്തുക്കളായ പണ്ഡിതരും കാരണവന്മാരുമാണ് ഈ ദൗത്യം തുടങ്ങിയതെന്ന് ആദ്യ ബാച്ച് (1965) ഫൈളിയുമായ ഇബ്റാഹീം മുസ്‌ലിയാർ പറഞ്ഞു.
ഖത്തർ സുന്നി സെന്ററിൽ (അൽ നാബിത് ഓഡിറ്റോറിയം) നടന്ന സംഗമത്തിൽ ഓസ്ഫോജന ഖത്തർ പ്രസിഡന്റ് അബ്ദുന്നാസിർ ഫൈസി പട്ടാമ്പി അധ്യക്ഷനായി. ഓസ്ഫോജന ഖത്തർ സ്ഥാപക പ്രസിഡണ്ട് സുബൈർ ഫൈസി കട്ടുപ്പാറ വിഷയാവതരണം നടത്തി. സകരിയ്യ മാണിയൂർ, ഫള്ലുസാദത്ത് നിസാമി (എസ്.കെഎസ്.എസ്.എഫ്), സൈനുദീൻ നിസാമി (അലിഫ് ), ഹാമിദ് റഹ്മാനി (റഹ്മാനീസ്), ഡോ. അലി അക്ബർ ഹുദവി (ഹാദിയ), ജാസിർ ഫൈസി, സലീംചാമക്കാല (വിഖായ) തുടങ്ങിയവർ സംസാരിച്ചു.
ഓസ്ഫോജന ജനറൽ സെക്രട്ടറി റഹീസ് ഫൈസി കീഴ്പ്പള്ളി സ്വാഗതവും നാസർ ഫൈസി കാസർഗോഡ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."