HOME
DETAILS
MAL
ദ്വീപിലെ മുസ്ലിംകളുടെ രാജ്യസ്നേഹം ചോദ്യംചെയ്യാനാവില്ല: രാജ്നാഥ് സിങ്
backup
October 04 2021 | 04:10 AM
കവരത്തി: ലക്ഷദ്വീപിലെ മുസ്ലിം ജനതയുടെ രാജ്യസ്നേഹം ചോദ്യം ചെയ്യാനാവില്ലെന്ന പരാമര്‍ശവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.
ഗാന്ധിജയന്തി ദിനത്തില്‍ ലക്ഷദ്വീപില്‍ ഗാന്ധി പ്രതിമയുടെ അനാച്ഛാദനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ചില രാജ്യവിരുദ്ധ ശക്തികള്‍ ലക്ഷദ്വീപില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനായി ഇവിടെ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ആ ശ്രമങ്ങള്‍ വിജയത്തിലെത്തിയിട്ടില്ല.
ലക്ഷദ്വീപിനെ മാലിദ്വീപ് പോലെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമാക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."