HOME
DETAILS

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നത് ഇനിയെളുപ്പം; ഒരുമിച്ച് ചേര്‍ന്ന് ഹീറോയും ഏഥറും

  
backup
December 06 2023 | 14:12 PM

hero-motocorp-ather-energy-partner-to-accelera

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ലോകത്തില്‍ തന്നെ ഇവികളുടെ ഏറ്റവും മത്സരാധിഷ്ഠിതമായ വിപണികളിലൊന്നാണ് ഇന്ത്യ. എന്നാല്‍ ഇവികള്‍ ചാര്‍ജ് ചെയ്യുന്നത് ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും തലവേദനയാണ്. ഇലക്ട്രിക്ക് ചാര്‍ജിങ് ഇക്കോ സിസ്റ്റം രാജ്യത്ത് അത്രത്തോളം വികസിച്ചിട്ടില്ലാത്തതിനാലാണ് ഇവികള്‍ ചാര്‍ജ് ചെയ്യുന്നതില്‍ ഉപഭോക്താക്കള്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ നേരിടുന്നത്.

എന്നാലിപ്പോള്‍ രാജ്യത്തെ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് ഇക്കോസിസ്റ്റത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നതിനായി ഹീറോയും ഏഥറും ഒരുമിക്കാനൊരുങ്ങുകയാണ്. ഈ സഹകരണത്തിലൂടെ ഇവി ഉപയോക്താക്കള്‍ക്ക് രാജ്യത്തുടനീളമുള്ള വിഡ, ഏഥര്‍ ഗ്രിഡുകള്‍ തടസമില്ലാതെ ഉപയോഗിക്കാന്‍ കഴിയും.

രണ്ട് കമ്പനികളും ചേര്‍ന്ന് രാജ്യത്തെ നൂറ് നഗരങ്ങളിലായി 1900ത്തിലധികം ഫാസ്റ്റ് ചാര്‍ജിങ് പോയിന്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന് പുറമെ ഇരു കമ്പനികളും ചേര്‍ന്ന് അനുയോജ്യമായ ഇടങ്ങളില്‍ കൂടുതല്‍ ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കും.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഏഥറിന് നിലവില്‍ 100 നഗരങ്ങളിലായി 1,400ലധികം ഫാസ്റ്റ് ചാര്‍ജറുകള്‍ ഉണ്ട്. ഈ വര്‍ഷാവസാനത്തോടെ ഇന്ത്യയിലുടനീളമുള്ള ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (BPCL) സ്ഥലങ്ങളില്‍ 100ലധികം ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ ഏഥര്‍ പദ്ധതിയിടുന്നു.

രാജ്യത്തെ ഇരുചക്ര വാഹനമാര്‍ക്കറ്റിലെ ഏറ്റവും തലപ്പൊക്കമുള്ള കമ്പനികളിലൊന്നായ ഹീറോക്കും രാജ്യമെമ്പാടും നിരവധി ചാര്‍ജിങ് സ്റ്റേഷനുകളുണ്ട്. ഇരുകമ്പനികളും ചേരുമ്പോള്‍ ഇലക്ട്രിക്ക് ഇവി മാര്‍ക്കറ്റ് കൂടുതല്‍ ശക്തിപ്പെടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Content Highlights:Hero MotoCorp Ather Energy partner to accelerate EV charging network in India



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago