കാംപസുകള്‍ കേന്ദ്രീകരിച്ച് യുവതികളെ വര്‍ഗീയതയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നില്ല:സി.പി.എം കത്ത് തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ കാംപസുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നെന്ന സിപിഎം റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്റലിജന്‍സ് മേധാവി ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
അതേ സമയം മത-സാമുദായിക സംഘടനകളുടെ യോഗം വിളിക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. വിഭാഗീയ ശക്തികള്‍ സമൂഹമാധ്യമങ്ങളുടെ വിദ്വേഷ പ്രചരണം നടത്തുന്നുണ്ട്.വാട്സ്ആപ്പ് ഹര്‍ത്താലും, വര്‍ഗീയ പ്രചരണവും നടത്തി സംഘര്‍ഷം സൃഷ്ടിക്കാന്‍ നീക്കം നടക്കുന്നു. ഇത്തരകാര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നുണ്ട്. മറ്റൊരു ഭാഗത്ത് വ്യാജ വാര്‍ത്തകള്‍ നല്കി വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി കുറ്റപ്പെടുത്തി.ഇത് തടയാനായി രഹസ്യാന്വേക്ഷണ വിഭാഗവും സൈബര്‍ സെല്ലും പരിശോധന ശക്തമാക്കി. ഇത്തരം സംഭവങ്ങളില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ കേസ് എടുത്തതായും മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."