കപ്പലില്‍ ജോലി നേടാം; 2.5 ലക്ഷം വരെ ശമ്പളം; ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ അവസരം
കപ്പലില്‍ ജോലി നേടാം; 2.5 ലക്ഷം വരെ ശമ്പളം; ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ അവസരം
ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ജോലിയവസരം. മാസ്റ്റര്‍ മറൈനര്‍, ചീഫ് എഞ്ചിനീയര്‍ തസ്തികകളിലായി ആകെ 43 ഒഴിവുകളിലേക്കാണ് പുതുതായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഷിപ്പിങ് കോര്‍പ്പറേഷന് കീഴില്‍ മുംബൈയിലോ, മറ്റേതെങ്കിലും പ്രാദേശിക ഓഫീസുകളിലോ ആയിരിക്കും നിയമനം നടത്തുക. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 11നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
തസ്തിക& ഒഴിവ്
മാസ്റ്റര്‍ മറൈനര്‍, ചീഫ് എഞ്ചിനീയര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. മാസ്റ്റര്‍ മറൈനര്‍: 17 ഒഴിവും, ചീഫ് എഞ്ചിനീയര്‍: 26 ഒഴിവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആകെ 43 ഒഴിവുകള്‍.
പ്രായപരിധി
45 വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
യോഗ്യതാ മാനദണ്ഡങ്ങള്‍ പ്രകാരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാസ്റ്റേഴ്‌സ് FG COC/MEO ക്ലാസ് I COC കരസ്ഥമാക്കിയതിന് ശേഷം കുറഞ്ഞത് മൂന്ന് വര്‍ഷത്തെ സമുദ്ര സേവന അനുഭവം ഉണ്ടായിരിക്കണം. മാസ്റ്റര്‍ അല്ലെങ്കില്‍ ചീഫ് എഞ്ചിനീയര്‍ എന്നീ പദവികളില്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും പരിചയസമ്പത്ത് ഉണ്ടായിരിക്കണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെട്ടാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഇനീഷ്യല്‍ സീനിയര്‍ മാനേജര്‍ ഗ്രേഡിന് തുല്ല്യമായ ഒരു നിശ്ചിത ശമ്പളമാണ് ലഭിക്കുക. ( 80,000 രൂപ മുതല്‍ 2,20,000 രൂപ വരെ). മാസ്റ്റര്‍ അല്ലെങ്കില്‍ ചീഫ് എഞ്ചിനീയര്‍ പദവിയിലുള്ളവര്‍ക്ക് പരിചയസമ്പത്തിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാന ശമ്പളത്തിന്റെ 3 ശതമാനം ഇന്‍ക്രിമെന്റായും ലഭിക്കും.
ഇന്‍ക്രിമെന്റ് വ്യവസ്ഥ
3 വര്‍ഷത്തില്‍ താഴെയുള്ള സമുദ്ര സേവനത്തിന് രണ്ട് ഇന്‍ക്രിമെന്റുകള്‍
4 വര്‍ഷത്തില്‍ താഴെയുള്ള സമുദ്ര സേവനത്തിന് മൂന്ന് ഇന്‍ക്രിമെന്റുകള്‍
5 വര്‍ഷത്തില്‍ താഴെയുള്ള സമുദ്ര സേവനത്തിന് നാല് ഇന്‍ക്രിമെന്റുകള്‍
5 വര്‍ഷമോ അതില്‍ കൂടുതലോ ഉള്ള സമുദ്ര സേവനത്തിന് അഞ്ച് ഇന്‍ക്രിമെന്റുകള്‍. പ്രൊബേഷന്‍ കാലയളവ് അല്ലെങ്കില്‍ ഒരു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഈ ഇന്‍ക്രിമെന്റുകള്‍ ലഭ്യമായി തുടങ്ങും.
അപേക്ഷ ഫീസ്
ജനറല്‍, ഒ.ബി.സി (നോണ്‍-ക്രീമി ലെയര്‍), ഇ.ഡബ്ല്യൂ.എസ് ഉദ്യോഗാര്‍ഥികള്‍ 500 രൂപ അപേക്ഷ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. ഷോര്‍ട്ട് ലിസ്റ്റിങ്, അഭിമുഖം എന്നീ രണ്ട് പ്രക്രിയകള്‍ക്ക് ശേഷമാണ് നിയമനം നടത്തുക.
അപേക്ഷ
ജനറല്‍, ഒബിസി (നോണ്‍ക്രീമി ലെയര്‍), ഇഡബ്ല്യുഎസ് ഉദ്യോഗാര്‍ത്ഥികള്‍ 500 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. എസ് സി, എസ്ടി, ഭിന്നശേഷിക്കാര്‍, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് 100 രൂപയാണ് അപേക്ഷഫീസ്. ഷോര്‍ട്ട്‌ലിസ്റ്റിംഗ്, അഭിമുഖം എന്നീ രണ്ട് പ്രക്രിയകള്‍ക്ക് ശേഷമാണ് നിയമനം നടത്തുക.
അപേക്ഷ സമര്‍പ്പിക്കുന്നതിനായി www.shipindia.com സന്ദര്‍ശിക്കുക. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കണം. ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി click hear.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."