കൊലപാതകങ്ങള്‍ അരങ്ങേറുന്നതാണോ ബി.ജെ.പികണ്ട രാമരാജ്യം? രൂക്ഷവിമര്‍ശനവുമായി മമതാ ബാനര്‍ജി
കൊല്‍ക്കത്ത: ഉത്തര്‍പ്രദേശില്‍ കാറുകള്‍ ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മമത ബാനര്‍ജി. വളരെ വിഷമിപ്പിക്കുന്നതും ദൗര്‍ഭാഗ്യകരവുമായ കാര്യങ്ങളാണ് അരങ്ങേറിയതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.
'ഈ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് ജനാധിപത്യമില്ല. ഏകാധിപത്യമാണ്. കര്‍ഷകര്‍ ക്രൂരമായി കൊല്ലപ്പെട്ടിട്ടും സത്യം പുറത്തുവരാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ അവിടെ സെഷന്‍ 144 ഏര്‍പ്പെടുത്തിയത്. ബി.ജെ.പി വാഗ്ധാനം ചെയ്ത രാമ രാജ്യമല്ല ഇത്. കൊലപാതകങ്ങളുടെ നാടായി ഇന്ത്യ മാറി.' മമതാ ബാനര്‍ജി കുറ്റപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി.
കഴിഞ്ഞ ദിവസമാണ് യു.പിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഓടിച്ച വാഹനം കര്‍ഷക സമരത്തിന് നേരേ പാഞ്ഞ് കയറിയത്. നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് കര്‍ഷകര്‍ മൃതദേഹങ്ങളുമായി സമരം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."