HOME
DETAILS

മറയില്ലാതെ വര്‍ഗീയത

  
backup
October 05 2021 | 04:10 AM

communalism-without-veil

 


കെ.എ സലിം


ഒറ്റനോട്ടത്തില്‍ ആര്‍ക്കും തിരിച്ചറിയാവുന്ന അവഗണനയാണ് അസമിലെ മുസ്‌ലിംകള്‍ നേരിടുന്നത്. വര്‍ഗീയതയ്ക്കും വിവേചനത്തിനും സര്‍ക്കാരിന് മറയൊന്നുമില്ല. രാജ്യത്തെ പൗരന്മാരായ, പൗരത്വപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്വന്തം സംസ്ഥാനത്തെ മുസ്‌ലിംകളെ, മുഖ്യമന്ത്രി ഹിമന്ദ അവര്‍ ബംഗ്ല സംസാരിക്കുന്നുവെന്ന ഒറ്റക്കാരണത്താല്‍ ബംഗ്ലാദേശികള്‍ എന്നാണ് പരസ്യമായി വിശേഷിപ്പിക്കുക. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഹിമന്ദ പ്രഖ്യാപിച്ച സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നെല്ലാം ബംഗ്ല സംസാരിക്കുന്ന മുസ്‌ലിംകളെ ഒഴിവാക്കി. ഇവരില്‍ 80 ശതമാനത്തിലധികവും കര്‍ഷകരാണെങ്കിലും കൃഷിയടക്കമുള്ള പദ്ധതികള്‍ക്കായി ഭൂമി അനുവദിക്കുന്നതെല്ലാം തദ്ദേശീയരെന്ന് സര്‍ക്കാര്‍ വിളിക്കുന്ന മറ്റു വിഭാഗങ്ങള്‍ക്കാണ്. എന്നാല്‍ കൃഷി ഭൂമി പിടിച്ചെടുക്കുന്ന പദ്ധതികളിലെല്ലാം ഇരയാവുന്നത് മുസ്‌ലിംകള്‍ മാത്രമാണ്.


മുസ്‌ലിംകളുടെ ജനസംഖ്യ കുറക്കാനുള്ള പോപ്പുലേഷന്‍ ആര്‍മി പദ്ധതിയും ഹിമന്ദ പ്രഖ്യാപിച്ചിരുന്നു. 1,000 യുവാക്കളെ ഉള്‍പ്പെടുത്തി മുസ്‌ലിംകള്‍ക്ക് മാത്രം ഗര്‍ഭനിരോധന ഉറകളും മരുന്നുകളും മറ്റും വിതരണം ചെയ്യുന്നതാണ് പദ്ധതി. 1000 ആശാവര്‍ക്കര്‍മാരെയും നിയമിക്കും. 2001 മുതല്‍ 2011വരെ മുസ്‌ലിംകളുടെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 29 ശതമാനവും ഹിന്ദുക്കളുടേത് 10 ശതമാനവുമാണെന്നാണ് ഹിമന്ദ ഇതിന് പറയുന്ന ന്യായം. 2050 ഓടെ ഭൂരിപക്ഷമായി അസം പിടിക്കാന്‍ മുസ്‌ലിംകള്‍ പദ്ധതിയിടുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. സര്‍ബാനന്ദ സോനോവാള്‍ സര്‍ക്കാരിന് കീഴില്‍ നാലു വര്‍ഷം വിദ്യാഭ്യാസം അടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന കാലത്ത് രാജ്യത്തെ മദ്‌റസകള്‍ വെള്ളിയാഴ്ചയും തുറക്കണമെന്ന് ഉത്തരവിട്ടയാളാണ് ഹിമന്ദ. പിന്നാലെ സര്‍ക്കാരിനു കീഴിലുള്ള മദ്‌റസകളെല്ലാം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു.


അസമില്‍ ബംഗ്ല മുസ്‌ലിംകളുടെ സാംസ്‌കാരിക മ്യൂസിയം സ്ഥാപിക്കണമെന്നുള്ള ബി.ജെ.പി നേതാക്കള്‍ അടങ്ങുന്ന സര്‍ക്കാര്‍ സമിതിയുടെ ശുപാര്‍ശ നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ഷെര്‍മാന്‍ അലി അഹമ്മദ് നിവേദനം നല്‍കിയപ്പോള്‍ അവഗണിച്ച ഹിമന്ദ അതൊന്നും നടക്കില്ലെന്നും മിയാ മുസ്‌ലിംകള്‍ക്ക് മ്യൂസിയമുണ്ടാക്കാന്‍ ആര് ശുപാര്‍ശ ചെയ്താലും ആ ഫയല്‍ അവരുടെ മേശയില്‍ കിടക്കുകയേ ഉള്ളൂവെന്നും പരസ്യമായി പറഞ്ഞു. മറ്റൊന്ന് വ്യാജ ഏറ്റുമുട്ടലുകളായിരുന്നു. ഹിമന്ദ അധികാരത്തിലെത്തി അഞ്ചു മാസത്തിനുള്ളില്‍ അസമില്‍ 50 ഏറ്റുമുട്ടലുകളാണുണ്ടായതെന്ന് ഷെര്‍മാന്‍ അലി അഹമ്മദ് ചൂണ്ടിക്കാട്ടുന്നു. ഇതില്‍ പകുതിയിലധികം കൊല്ലപ്പെട്ടത് മുസ്‌ലിംകളാണ്. 50 ഏറ്റുമുട്ടലുകളിലായി ആകെ കൊല്ലപ്പെട്ടത് 27 പേര്‍. പരുക്കേറ്റത് 40 പേര്‍ക്ക്. സെപ്റ്റംബറില്‍ ദുബ്‌രിയിലും കോക്ജാറിലുമായി രണ്ടുപേരാണ് സംശയകരമായ രീതിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഓഗസ്റ്റില്‍ രണ്ടു പേരെ കൊള്ളക്കാരെന്നാരോപിച്ചും മൂന്നു പേരെ ബാങ്ക് കൊള്ളയടിക്കാന്‍ പോകുകയാണെന്നാരോപിച്ചും വെടിവച്ചു കൊന്നു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മറ്റൊരാളെ വെടിവച്ചിട്ടു. ജൂലൈയില്‍ 47കാരനായ സൈനുല്‍ ആബിദീനെ പൊലിസ് വീടു വളഞ്ഞ് പിടിച്ച് വിലങ്ങണിയിച്ച് കൊണ്ടുപോയി വെടിവച്ചു കൊന്നു. ഇതിനിടയില്‍ 1985ലെ അസം കരാര്‍ പൂര്‍ണമായും നടപ്പാക്കാനുള്ള ചട്ടക്കൂട് തയാറാക്കാന്‍ ഹിമന്ദ സര്‍ക്കാര്‍ ആറംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് പൗരത്വപ്പട്ടിക തയാറാക്കിയത്.


പട്ടികയിലെ മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള ജില്ലകളില്‍ 20 ശതമാനം പുനഃപ്പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. എങ്കിലും ഈ പദ്ധതി ഇപ്പോഴും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. 50 ലക്ഷം മുസ്‌ലിംകളെങ്കിലും പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്താകേണ്ടതായിരുന്നുവെന്നാണ് സംഘ്പരിവാര്‍ കണക്ക്. ഈ കണക്ക് ഹിമന്ദ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നുണ്ട്. എന്തെല്ലാം ചെയ്തിട്ടും അന്തിമ പൗരത്വപ്പട്ടികയില്‍ നിന്ന് ഏതാണ്ട് അഞ്ചുലക്ഷത്തെ പുറത്താക്കാനേ കഴിഞ്ഞുള്ളൂ. ഇതിനായി പ്രസിദ്ധീകരിച്ച പൗരത്വപ്പട്ടികയില്‍ അനധികൃതമായി ഉള്‍പ്പെട്ടവരെ പരിശോധന നടത്തി കണ്ടെത്തി ലിസ്റ്റ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും നിലവിലെ പൗരത്വപ്പട്ടിക കോര്‍ഡിനേറ്റര്‍ ഹിതേഷ് ദേവ് ശര്‍മ്മ മെമ്മോയയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതിയെ സമീപിക്കാനുള്ള നീക്കവും ആലോചനയിലുണ്ട്.
മറ്റൊന്ന്, അസം മുസ്‌ലിംകളെ രണ്ടായി തിരിക്കുന്ന സര്‍വേയാണ്. അസം പൗരത്വപ്പട്ടികയുടെ മാതൃകയിലാണ് ഇത് നടത്തുന്നത്. അസമില്‍ അസമീസ് ഭാഷ സംസാരിക്കുന്ന മുസ്‌ലിംകളെയും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെയും രണ്ടായി തിരിക്കുന്നതാണ് സര്‍വേ. നിലവില്‍ അസമിലെ 3.12 കോടി ജനങ്ങളില്‍ 34 ശതമാനമാണ് മുസ്‌ലിംകള്‍. ഇതില്‍ നാലു ശതമാനമാണ് ഗോറിയ, മോറിയ, ദേശി, ജോലാഹ് എന്നീ ആദിമനിവാസി വിഭാഗത്തില്‍പ്പെട്ട അസമീസ് സംസാരിക്കുന്ന മുസ്‌ലിംകളുള്ളത്. ഇവരെ കണ്ടെത്താനാണ് സര്‍വേയെന്നാണ് സര്‍ക്കാര്‍ വിശദീകരണം.


1991ലെ സെന്‍സസില്‍ ആകെ ജനസംഖ്യയില്‍ അസമി സംസാരിക്കുന്നവര്‍ 57.81 ശതമാനമായിരുന്നു. ബംഗ്ല സംസാരിക്കുന്നവര്‍ 21.7 ശതമാനം. 2011ലെ സെന്‍സസില്‍ അസമീസ് സംസാരിക്കുന്നവര്‍ 48.38 ശതമാനമാണ്. ബംഗാളി സംസാരിക്കുന്നവര്‍ 28.91 ശതമാനവും. അതായത് ബംഗ്ല സംസാരിക്കുന്നവരുടെ എണ്ണം കൂടുകയും അസമീസ് സംസാരിക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്തിട്ടുണ്ട്. ഇത് കുടിയേറ്റത്തിന്റെ ലക്ഷണമായാണ് വാദം. ആകെ ജനസംഖ്യയിലെ ഈ മാറ്റത്തെ മുസ്‌ലിം കുടിയേറ്റം മാത്രമായി വ്യാഖ്യാനിക്കുന്നതെങ്ങനെയെന്ന ചോദ്യത്തിന് സര്‍ക്കാരിന് ഉത്തരമില്ല.
(അവസാനിച്ചു)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago