യുവഡോക്ടറുടെ ആത്മഹത്യ: യുവൈസ് റിമാന്‍ഡില്‍, സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായി ബുദ്ധിമുട്ടിച്ചെന്ന് പൊലിസ്
യുവഡോക്ടറുടെ ആത്മഹത്യ: യുവൈസ് റിമാന്‍ഡില്‍,
തിരുവനന്തപുരം:ഡേ.ഷഹാന ആത്മഹത്യ ചെയ്ച് സംഭവത്തില്‍ സുഹൃത്തായ ഡേ.റുവൈസ് റിമാന്‍ഡില്‍. സ്ത്രീധനം ആവശ്യപ്പെട്ട് ഷഹാനയെ മാനസികമായി റുവൈസ് ബുദ്ധിമുട്ടിച്ചെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോട്ടില്‍ പറയുന്നു. റുവൈസിനെ ഈ മാസം 21 വരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മര്‍ദ്ദമാണ് ഷെഹ്നയുടെ മരണകാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍. വിവാഹത്തിന് സ്ത്രീധനം ചോദിച്ച് റുവൈസ് തന്നെ വഞ്ചിച്ചെന്നാണ് ഷഹനയുടെ ആത്മഹത്യ കുറിപ്പിലുളളത്.
ഒപി ടിക്കറ്റിന്റെ പിറകില്‍ ഡോ.ഷഹ്ന എഴുതിയ ആത്മഹത്യകുറിപ്പിലെ ഈ വരികളുടെയും ബന്ധുക്കളുടെമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും പശ്ചാത്തലത്തിലാണ് റുവൈസിന്റെ അറസ്റ്റ്. കത്തില്‍ റുവൈസിന്റെ പേരുമുണ്ട്. ആത്മഹത്യപ്രേരണ കുറ്റത്തിനും സ്ത്രീധന നിരോധന വകുപ്പ് പ്രകാരവും ഇന്നലെ കേസെടുത്തിരുന്നു. ഇന്ന് പുല!ര്‍ച്ചയോടെ കൊല്ലത്തെ വീട്ടില്‍ നിന്നാണ് റുവൈസിനെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."