ആകാശച്ചുഴിയിൽ അകപ്പെട്ട് എമിറേറ്റ്സ് വിമാനം
ദുബൈ: ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് ദുബായിലേക്ക് യാത്ര തിരിച്ച എമിറേറ്റ്സ് വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ടു. വിമാനത്തിൽ വലിയ ഉലച്ചിൽ സംഭവിച്ചു ജീവനക്കാർക്ക് യാത്രക്കാർക്കും പരിക്ക്.
തിങ്കളാഴ്ച പുറപ്പെട്ട വിമാനമാണ് യാത്രയിൽ ആകാശച്ചുഴിയിൽ അകപ്പെട്ടത്. അപ്രതീക്ഷിതമായായിരുന്നു വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ടത്. പരുക്കേറ്റവർക്ക് വിമാനത്തിൽ തന്നെ പ്രഥമ ശുശ്രൂഷ നൽകി. പരിക്കുകൾ ഗുരുതരമല്ല.
പ്രാദേശിക സമയം പുലർച്ചെ 4.45ന് വിമാനം സുരക്ഷിതമായി. അസ്വസ്ത തോന്നിയ മറ്റു യാത്രക്കാരെ ആശുപത്രിയിലേക്കു മാറ്റി. 2023 ഡിസംബർ 4-ന് ഓസ്ട്രേലിയയില് നിന്നും യാത്ര പുറപ്പെട്ട ദുബൈയിലേക്കുള്ള EK421 വിമാനം ആണ് ആകാശച്ചുഴിയിൽ അകപ്പെട്ടത്. ക്രൂ അംഗങ്ങൾക്കും യാത്രക്കാർക്കും പരിക്കേറ്റു. വിമാനം ദുബൈയിലിൽ സുരക്ഷിതമായി തിരിച്ചിറക്കിയെന്ന് എമിറേറ്റ്സ് എയർലെെൻ അറിയിച്ചു.
പരിശീലനം ലഭിച്ച ജീവനക്കാർ ആയിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. അതിനാൽ വലിയൊരു അപകടം ഒഴിവായി. യാത്രക്കാർക്ക് വൈദ്യസഹായം നൽകി. മറ്റു വലിയ പ്രശ്മങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് എമിറേറ്റ്സ് വക്താവ് പറഞ്ഞതായി ഖലീജ് ടെെംസ് റിപ്പോർട്ട് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."