HOME
DETAILS
MAL
സാമ്പത്തിക പ്രതിസന്ധി: വീണ്ടും കടമെടുക്കേണ്ടിവരുമെന്ന് ധനമന്ത്രി
backup
October 06 2021 | 03:10 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും വീണ്ടും കടമെടുക്കേണ്ടിവരുമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നിയമസഭയില്‍ മൂന്നു ബില്ലുകള്‍ അവതരിപ്പിച്ച് സംസാരിക്കുയായിരുന്നു മന്ത്രി.
പ്രതിസന്ധി ഒരുമിച്ചു നിന്ന് നേരിടുകയാണ് വേണ്ടത്. യു.ഡി.എഫിന്റെ കാലത്തുണ്ടായ അത്രയും കടം എല്‍.ഡി.എഫിന്റെ കാലത്തുണ്ടായിട്ടില്ല. ബാറുകളിലെയും ബിവറേജസ് വില്‍പനശാലകളിലെയും മദ്യനികുതി ഏകീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. 2021ലെ കേരള സംസ്ഥാന ചരക്ക് സേവന നികുതി (ഭേദഗതി), 2021ലെ കേരള പൊതുവില്‍പന നികുതി (ഭേദഗതി), 2021ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്വ (ഭേദഗതി) ബില്ലുകളാണ് മന്ത്രി അവതരിപ്പിച്ചത്. മൂന്നു ബില്ലുകളും സഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
ചരക്ക് വിതരണത്തില്‍ വിതരണക്കാരന് ഏര്‍പ്പെടുത്തിയ നികുതി ഒഴിവാക്കലിന്റെ പരിധി 20 ലക്ഷം രൂപയില്‍നിന്ന് 40ലക്ഷമായി വര്‍ധിപ്പിക്കുന്നതാണ് ചരക്ക് സേവന നികുതി ബില്ലിലെ പ്രധാന ഭേദഗതി. വിദേശമദ്യത്തിന് ഏര്‍പ്പെടുത്തിയ നികുതി വര്‍ധനയ്ക്ക് സാധുത നല്‍കുന്നതാണ് കേരള പൊതുവില്‍പന നികുതി നിയമത്തിലെ ഭേദഗതി. 2019- 2020 സാമ്പത്തിക വര്‍ഷത്തില്‍ ഒറ്റത്തവണയായി 1471 കോടിരൂപ അധിക വായ്പ എടുക്കാന്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിച്ച അനുമതിക്കും 2020- 21ല്‍ രണ്ടു ശതമാനം അധിക വായ്പ അനുവദിച്ചതിനും നിയമസാധുത നല്‍കാനാണ് ധനസംബന്ധമായ ഉത്തരവാദിത്വ ബില്ലില്‍ ഭേദഗതി വരുത്തുന്നത്. ഈ ബില്ലിന്റെ അവതരണത്തിനെതിരേ രമേശ് ചെന്നിത്തല തടസ്സവാദമുന്നയിച്ചെങ്കിലും അതു നിലനില്‍ക്കുന്നതല്ലെന്ന് സ്പീക്കര്‍ റൂള്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."