ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ക്ലോക്ക് ടവർ ദുബൈയിൽ വരുന്നു; പിന്നിൽ ലോകത്തിലെ ആഡംബര വാച്ച് നിർമ്മാതാക്കൾ
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ക്ലോക്ക് ടവർ ദുബൈയിൽ വരുന്നു; പിന്നിൽ ലോകത്തിലെ ആഡംബര വാച്ച് നിർമ്മാതാക്കൾ
ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ക്ലോക്ക് ടവർ നിർമിക്കാനൊരുങ്ങി ദുബൈ. ദുബൈയിലെ തന്നെ ആദ്യത്തെ റെസിഡൻഷ്യൽ ക്ലോക്ക് ടവർ കൂടിയാണ് ദുബൈയിൽ ഒരുങ്ങുന്നത്. യുഎഇയുടെ പ്രീമിയം റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ലണ്ടൻ ഗേറ്റും ദുബൈയിലെ സ്വിസ് ആഡംബര വാച്ച് നിർമ്മാതാക്കളായ ഫ്രാങ്ക് മുള്ളറും സഹകരിച്ചാണ് ക്ലോക്ക് ടവർ നിർമിക്കാനൊരുങ്ങുന്നത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഹോറോളജി വ്യവസായത്തിലെ ഒരു ആഗോള ട്രെൻഡ്‌സെറ്ററായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഫ്രാങ്ക് മുള്ളർ. ലോകത്തിലെ തന്നെ ആഡംബര വാച്ച് നിർമാതാക്കളായ സ്ഥാപനത്തിന്റെ യുഎഇ റിയൽ എസ്റ്റേറ്റ് മേഖലയിലേക്കുള്ള പ്രവേശനം കൂടിയാണ് ഈ പദ്ധതി.
ദുബായ് മറീനയിൽ 450 മീറ്ററിലാണ് ക്ലോക്ക് ടവർ ഒരുങ്ങുക. ലണ്ടൻ ഗേറ്റിന്റെ ഏറെ പ്രതീക്ഷയോടെയുള്ള വികസന പദ്ധതി ആഗോള ബ്രാൻഡ് ആയി മാറും. ക്ലോക്ക് ടവർ ഉള്ള ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവറായി അറിയപ്പെടാൻ ഒരുങ്ങുന്ന ഇവ റെക്കോർഡ് ആയി മാറും.
എറ്റെർനിറ്റാസ് എന്ന പേരിലാണ് ടവർ അറിയപ്പെടുക. ഫ്രാങ്ക് മുള്ളറുടെ പ്രീമിയം വാച്ചിന്റെ പേരാണ് ഇത്. ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ വാച്ചുകളിൽ ഒന്നാണിത്. 1,483 ഘടകങ്ങളും 36 തരം സങ്കീർണതകളും ഉള്ള വാച്ചാണ് ഇത്. ഈ രൂപത്തിൽ തന്നെ ടവറിലെ ക്ലോക്ക് അറിയപ്പെടുക.
ഈ ലക്ഷ്വറി റെസിഡൻഷ്യൽ പ്രോജക്റ്റ് 2024 ജനുവരിയിൽ ഔദ്യോഗികമായി അനാച്ഛാദനം ചെയ്യും, താമസക്കാർക്ക് 2026-ഓടെ റസിഡൻഷ്യൽ ഫ്‌ളാറ്റുകളുടെ കൈമാറ്റം പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."