HOME
DETAILS
MAL
'നിങ്ങള്‍ കാണുന്നില്ലേ; പ്രതികരിക്കാത്തതെന്ത്?'
backup
October 06 2021 | 03:10 AM
ലഖ്നൗ: കര്‍ഷകര്‍ക്കെതിരേ നടന്ന അതിക്രമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.
പ്രധാനമന്ത്രി നരേന്ദ്രമോദീ, നിങ്ങളിതു കണ്ടോ? എന്തുകൊണ്ട് ഈ ക്രൂരതയില്‍ പ്രതികരിക്കുന്നില്ല? എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് പ്രിയങ്ക ഉന്നയിച്ചത്.
കര്‍ഷകര്‍ക്കിടയിലേക്കു വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ട്വിറ്ററിലൂടെയാണ് പ്രിയങ്ക ചോദ്യങ്ങളുന്നയിച്ചത്.ഒരു ഉത്തരവും എഫ്.ഐ.ആറും ഇല്ലാതെ തന്നെ പൊലിസ് കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. എന്നാല്‍, കര്‍ഷകര്‍ക്കു മേല്‍ വാഹനം ഓടിച്ചുകയറ്റിയയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്തുകൊണ്ടാണത്?-അവര്‍ ചോദിച്ചു.ഇതിനു പിന്നാലെ പ്രിയങ്കയുടെ ചോദ്യങ്ങള്‍ ഏറ്റെടുത്ത് നിരവധി പേര് രംഗത്തെത്തുകയും വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയും ചെയ്തു. പിന്നീടാണ് പ്രിയങ്കയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലിസ് അറിയിച്ചത്.
അതേസമയം, തന്നെ ഇതുവരെ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കുകയോ എഫ്.ഐ.ആറിന്റെ കോപ്പി നല്‍കുകയോ ചെയ്തിട്ടില്ലെന്ന് പ്രിയങ്ക സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
ഏതെങ്കിലും ഉത്തരവോ നോട്ടിസോ ലഭിച്ചിട്ടില്ല. തങ്ങള്‍ നാലുപേരാണ് ഒരു വാഹനത്തില്‍ യാത്ര ചെയ്തത്. തനിക്കൊപ്പം ഇല്ലാത്ത എട്ടുപേരെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."