കുവൈത്തിലെ ഇന്ത്യൻ തൊഴിലാളികൾക്ക് കേന്ദ്ര സർക്കാരിന്റെ നിരവധി ആനുകൂല്യങ്ങൾ
Many central government benefits for Indian workers in Kuwait
കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് കേന്ദ്ര സർക്കാരിന്റെ നിരവധി അനൂകൂല്യങ്ങൾ പ്രഖ്യാപിച്ചുണ്ടെങ്കിലും പലരും ഇത്തരം അനൂകൂല്യങ്ങളെ കുറിച്ച് അറിയാതെ പോകുന്നു. പ്രവാസി ഭാരതീയ ബീമാ യോജന (PBBY) ഇൻഷുറൻസ് പദ്ധതിയിൽ അംഗമായ കുവൈത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് മെഡിക്കൽ കവറേജിന് അർഹതയുണ്ട്. പരിക്കുകൾ, രോഗങ്ങൾ തുടങ്ങിയവക്ക് ഓരോ ആശുപത്രിയിലും 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
നഴ്‌സിംഗ് ഉൾപ്പെടെയുള്ള എമിഗ്രേഷൻ ക്ലിയറൻസ് റിക്വയേർഡ് (ECR) വിഭാഗ പാസ്‌പോർട്ടുകൾ കൈവശമുള്ള ബ്ലൂ കോളർ തൊഴിലാളികൾക്കായി ഇന്ത്യാ ഗവൺമെന്റ് നടപ്പിലാക്കിയ ഇൻഷുറൻസ് പ്രോഗ്രാമാണ് PBBY. കുവൈത്ത് ഉൾപ്പെടെ 17 വിദേശ രാജ്യങ്ങളിൽ നഴ്‌സിംഗ് ഉൾപ്പെടെയുള്ള ജോലിയിൽ പ്രവേശിക്കുന്നതിന് ഇന്ത്യൻ അധികൃതരിൽ നിന്ന് എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമാണ്. ഇസിആർ ഇതര പാസ്‌പോർട്ട് ഉടമകൾക്കും സ്കീമിന്റെ സംരക്ഷണ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് പിബിബിവൈ തിരഞ്ഞെടുക്കാനും കഴിയും.
കുവൈത്തിൽ നിരവധി തൊഴിലാളികൾ പ്രവാസി ഭാരതീയ ബീമാ യോജന പദ്ധതിയിൽ അംഗമാണെങ്കിലും, വലിയൊരു വിഭാഗത്തിനും ഇതിന്റെ നേട്ടങ്ങളെക്കുറിച്ച് അറിയില്ല. PBBY സ്കീം പ്രകാരം അപകട മരണമോ വൈകല്യമോ ഉണ്ടായാൽ 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും,ഒരു പ്രവാസിയുടെ അപകട മരണമോ സ്ഥിരമായ വൈകല്യമോ ഉണ്ടായാൽ ഒരു അറ്റൻഡന്റിന് റിട്ടേൺ എക്കണോമി ക്ലാസ് വിമാനക്കൂലി തിരികെ നൽകുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. രണ്ട് വർഷത്തേക്ക് 275 രൂപയും മൂന്ന് വർഷത്തേക്ക് 375 രൂപയുമാണ് ഇൻഷുറൻസ് പ്രീമിയമായി അടക്കേണ്ടത്.
PBBY സ്കീമിന്റെ വിവിധ ആനുകൂല്യങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങളും പ്രാധാന്യവും കുവൈത്ത് ഇന്ത്യൻ എംബസി സോഷ്യൽ മീഡിയ വഴി കൈമാറുന്നുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."