തെലങ്കാന മന്ത്രിസഭയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ച് രേവന്ത് റെഡ്ഡി; സീതാക്കക്ക് വനിതാ ശിശുക്ഷേമം
തെലങ്കാന മന്ത്രിസഭയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ച് രേവന്ത് റെഡ്ഡി; സീതാക്കക്ക് വനിതാ ശിശുക്ഷേമം
ഹൈദരാബാദ്: തെലങ്കാനയില്‍ രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ 11 മന്ത്രിമാരുടെയും വകുപ്പുകള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നഗരവികസനം, ക്രമസമാധാനം തുടങ്ങി അനുവദിക്കാന്‍ ബാക്കിയുള്ള വകുപ്പുകളുടെ അധികചുമതലയുണ്ട്.
ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമര്‍ക്കയ്ക്ക് ധനകാര്യം, ആസൂത്രണം, ഊര്‍ജം എന്നീ വകുപ്പുകള്‍ നല്‍കിയപ്പോള്‍ മറ്റൊരു മുതിര്‍ന്ന മന്ത്രി എന്‍ ഉത്തം കുമാര്‍ റെഡ്ഡിക്ക് നിര്‍ണായകമായ ജലസേചന, സിവില്‍ സപ്ലൈസ് വകുപ്പുകളാണ് നല്‍കിയിരിക്കുന്നത്.
മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡിക്ക് റവന്യൂ, ഭവന, ഇന്‍ഫര്‍മേഷന്‍, പബ്ലിക് റിലേഷന്‍സ് വകുപ്പുകളും 2018ന് മുമ്പ് ടിആര്‍എസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന തുമ്മല നാഗേശ്വര റാവുവിന് കൃഷി വകുപ്പും നല്‍കി.
വനിതാ മന്ത്രിമാരായ കൊണ്ടാ സുരേഖയ്ക്ക് വനം, പരിസ്ഥിതിയും മറ്റൊരു മന്ത്രി ഡി അനസൂയ സീതക്കയ്ക്ക് പഞ്ചായത്ത് രാജ്, ഗ്രാമീണ വികസനം, വനിതാ ശിശുക്ഷേമം എന്നിവയും അനുവദിച്ചു.
തെലങ്കാന സംസ്ഥാന രൂപവത്കരിച്ച ശേഷം കോണ്‍ഗ്രസിന്റെ ആദ്യ മുഖ്യമന്ത്രിയായാണ് രേവന്ത് റെഡ്ഡി ചുമതലയേല്‍ക്കുന്നത്.ഹൈദരാബാദിലെ എല്‍.ബി. സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച്ച നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിക്കൊപ്പം
ഉപമുഖ്യമന്ത്രി മല്ലു ബട്ടി വിക്രമാര്‍ക്കയും 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."