HOME
DETAILS
MAL
വ്യാജ ഫോൺ കോളുകൾ: ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
backup
December 09 2023 | 11:12 AM
Fake phone calls: Kuwait Ministry of Interior urges caution
കുവൈത്ത് സിറ്റി: കുവൈത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെന്ന വ്യാജേന ആളുകളെ സമീപിച്ച് പണവും വിലകൂടിയ വസ്തുക്കളും കവർച്ച ചെയ്യുന്ന സംഘങ്ങളെ കരുതിയിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.രാജ്യത്തിനു പുറത്തുനിന്നുള്ള ചില സംഘങ്ങൾ ആളുകളുടെ ഫോൺ നമ്പറുകളിലേക്ക് വിളിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റ് രേഖകളും ആവശ്യപ്പെടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. നിരവധിയാളുകൾ ഈ വ്യാജ സംഘങ്ങളുടെ കെണിയിൽ പെട്ട് പണം നഷ്ട്ടപ്പെട്ടതിനു ശേഷം പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ടെന്നും അധികൃധർ പറഞ്ഞു. ഈ തരത്തിൽ അജ്ഞാത ഫോൺ കോളുകളോ മെസ്സേജുകളോ ലഭിക്കുന്നവർ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."