വിരലടയാളം തെളിയാത്തവര്‍ക്കും ആധാര്‍ നല്‍കണം; കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം മാറ്റി
ന്യുഡല്‍ഹി: വിരലടയാളം തെളിയാത്തവര്‍ക്ക് മറ്റ് ബയോമെട്രിക്‌സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആധാര്‍ നല്‍കണമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. ബയോമെട്രിക് എന്റോള്‍മെന്റ് നടത്തുന്നതിനുള്ള ചട്ടങ്ങളില്‍ പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. എന്റോള്‍മെന്റ് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ടെന്നും കേന്ദ്ര ഐടി സഹ മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ആധാര്‍ എന്റോള്‍മെന്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ഇതു സംബന്ധിച്ച് മതിയായ പരിശീലനം നല്‍കാനും കേന്ദ്ര നിര്‍ദ്ദേശമുണ്ട്.
ശാരീരിക ബുദ്ധിമുട്ടുകള്‍നേരിടുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമായിരുന്നില്ല. അതിനാല്‍ സാമൂഹിക സുരക്ഷാ പെന്‍ഷനും ദിവ്യാംഗ പൗരന്മാരുടെ പുനരധിവാസ പദ്ധതിയായ കൈവല്യ ഉള്‍പ്പെടെയുള്ള വിവിധ ആനുകൂല്യങ്ങളും സേവനങ്ങളും ഇത്തരം ആളുകള്‍ക്ക് ഇതുവരെ നിഷേധിക്കപ്പെടുകയും ചെയ്തിരുന്നു
.
മങ്ങിയ വിരലടയാളമുള്ളവര്‍ക്കും സമാന ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ഇതര ബയോമെട്രിക്‌സ് വിവരങ്ങളെടുത്ത് എല്ലാ പൗരന്മാര്‍ക്കും ആധാര്‍ ഉറപ്പാക്കണമെന്ന നിര്‍ദ്ദേശം രാജ്യത്തെ എല്ലാ ആധാര്‍ സേവന കേന്ദ്രങ്ങള്‍ക്കും ആവര്‍ത്തിച്ച് നല്കിയിട്ടുള്ളതായും മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
വിരലടയാളം തെളിയാത്തതിന്റെ പേരില്‍ ആധാര്‍ നിഷേധിക്കപ്പെട്ട കോട്ടയം കുമരകത്തെ ജെസി മോളുടെ ദുരവസ്ഥ പുറത്തു വന്നതിനു പിന്നാലെയാണ് നടപടി. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ജെസി മോള്‍ക്ക് വിരലുകള്‍ ഇല്ലാത്തതിനാല്‍ ആധാര്‍ ലഭിച്ചിരുന്നില്ല. ജെസി മോള്‍ക്ക് ഉടന്‍ തന്നെ ആധാര്‍ ഉറപ്പാക്കണമെന്നു ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി സഹ മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശചത്തില്‍ മാറ്റം വരുത്തിയത്.
വിരലടയാളം തെളിയാത്തവര്‍ക്കും ആധാര്‍ നല്‍കണം; കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം മാറ്റി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."